Kannur
കണ്ണൂർ സർവകലാശാല വാർത്തകൾ

കണ്ണൂർ സർവകലാശാല വാർത്തകൾ അറിയാം.
* ബി.എ കന്നഡ അസൈൻമെന്റ്: രണ്ടാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ ബി.എ കന്നഡ ഇന്റേണൽ ഇവാല്വേഷൻ അസൈൻമെന്റ് (ഏപ്രിൽ 2023) ആറിന് വൈകിട്ട് നാലിനകം സ്കൂൾ ഓഫ് ലൈഫ് ലോങ് ലേണിങ്ങിൽ സമർപ്പിക്കണം. ചോദ്യങ്ങളും മാർഗ നിർദേശങ്ങളും വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. അസൈൻമെന്റ് സമർപ്പിക്കുന്നവർ രണ്ടാം സെമസ്റ്റർ ബി.എ കന്നഡ (പ്രൈവറ്റ് രജിസ്ട്രേഷൻ) ഏപ്രിൽ 2023 സെഷൻ പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്തിരിക്കണം.
* കോളേജ് മാറ്റം : സർവകലാശാലയോട് അഫിലിയേറ്റ് ചെയ്ത കോളേജുകളിൽ 2023-24 അക്കാദമിക വർഷത്തെ ബിരുദ പ്രോഗ്രാമുകളുടെ രണ്ടാം സെമസ്റ്ററിലേക്ക് കോളേജ് മാറ്റത്തിനായി വിദ്യാർഥികൾക്ക് ജനുവരി 23 വരെ അപേക്ഷിക്കാം. അപേക്ഷകളിൽ കോളേജ് തല നടപടികൾ പൂർത്തിയാക്കി ഓൺലൈൻ മുഖേന സമർപ്പിക്കാൻ പ്രിൻസിപ്പൽമാർക്ക് ജനുവരി 24 വരെയും സർവകലാശാല ഓൺലൈൻ പോർട്ടലിൽ സമയം നീട്ടി.
* പുനർമൂല്യ നിർണയ ഫലം : രണ്ടാം സെമസ്റ്റർ ബി.കോം/ ബി.ബി.എ /ബി.എ (പ്രൈവറ്റ് രജിസ്ട്രേഷൻ) റഗുലർ/ സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് -ഏപ്രിൽ 2022 പരീക്ഷകളുടെ പുനർമൂല്യ നിർണയ ഫലം വെബ്‌സൈറ്റിൽ. പുനർമൂല്യ നിർണയത്തിൽ മാർക്കിൽ മാറ്റം വന്ന വിദ്യാർഥികൾ, ബന്ധപ്പെട്ട ടാബുലേഷൻ സെക്ഷനിൽ, റിസൾട്ട് മെമ്മോയുടെ ഡൗൺലോഡ് ചെയ്ത പകർപ്പിന് ഒപ്പം അപേക്ഷിക്കണം.
* ഹാൾടിക്കറ്റ് : സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ്, മഞ്ചേശ്വരം കാമ്പസിലെ ഒന്നാം സെമസ്റ്റർ എൽഎൽബി, നവംബർ 2023 പരീക്ഷകൾ 23-ന് തുടങ്ങും. ഹാൾ ടിക്കറ്റുകൾ വെബ്‌സൈറ്റിൽ.
* പ്രായോഗിക പരീക്ഷകൾ : ഏഴാം സെമസ്റ്റർ ഇൻറഗ്രേറ്റഡ് എംഎസ്‌സി കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻഡ് മെഷീൻ ലേണിങ് (റഗുലർ), ഒക്ടോബർ 2023-ന്റെ പ്രായോഗിക പരീക്ഷകൾ ഫെബ്രുവരി ഒന്നിനും അഞ്ചിനും കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടത്തും. ടൈം ടേബിൾ വെബ്സൈറ്റിൽ. രജിസ്റ്റർ ചെയ്തവർ കോളേജുമായി ബന്ധപ്പെടണം.
* ഹാർഡ്‌വെയർ ടെക്നീഷ്യൻ : ഐ.ടി ഡയറക്ടറേറ്റിൽ കരാർ അടിസ്ഥാനത്തിൽ ഹാർഡ്‌വെയർ ടെക്നീഷ്യൻ തസ്തികയിൽ ഒരൊഴിവിലേക്ക് നിയമനം നടത്തും. വാക് ഇൻ ഇൻ്റർവ്യൂ 24-ന് 11 മണിക്ക് സർവകലാശാല ആസ്ഥാനത്ത് നടക്കും. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ.
Kannur
കണ്ണൂരിൽ ട്രെയിനിന് കല്ലേറ് നടത്തിയ പ്രതി അറസ്റ്റിൽ

കണ്ണൂർ: കണ്ണൂരിൽ ട്രെയിനിന് കല്ലേറ് നടത്തിയ പ്രതി അറസ്റ്റിൽ. ഏഴോം കൊട്ടില സ്വദേശി എം രൂപേഷിനെയാണ് കണ്ണൂർ ആർപിഎഫ് അറസ്റ്റ് ചെയ്‌തത്. ഇന്നലെ രാത്രി 10 മണിയോടെ കോയമ്പത്തൂർ – കണ്ണൂർ എക്സ്പ്രസ് യാത്രക്കാരെ ഇറക്കി കണ്ണൂർ സ്റ്റേഷൻ യാർഡിലേക്ക് മാറ്റുന്നതിനിടെയാണ് 3 തവണ കല്ലേറുണ്ടായത്. ഷണ്ടിംഗ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ ജീവനക്കാരി കല്ലേറിൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കല്ലേറ് നടത്തി രക്ഷപ്പെട്ട പ്രതിയെ മിനുട്ടുകൾക്കകം ആർപിഎഫ് ഇൻസ്പെക്ടർ ജെ. വർഗ്ഗീസ്, ഉദ്യോഗസ്ഥരായ മനോജ് കുമാർ, ശശീധരൻ എന്നിവരുടെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു. ട്രാക്കിൽ കയറി അടികൂടിയതിന് മറ്റ് രണ്ട് പേർക്കെതിരെ കേസെടുത്തു.
Kannur
നാളെ പൊൻകണി ; തിരക്കോടു തിരക്ക്

കണ്ണൂർ: നാളെ വിഷുപ്പുലരി. കണി കണ്ടുണരുന്നതിനുള്ള ഒരുക്കത്തിനായി നാടും നഗരവും നെട്ടോട്ടത്തിലാണ്. കണിയൊരുക്കാനുള്ള വിഭവങ്ങൾ തൊട്ട് പടക്കങ്ങളും പുതുവസ്ത്രങ്ങളും സദ്യവട്ടത്തിനുള്ള സാധനങ്ങളും വാങ്ങുന്നതിനുമുള്ള ഒരുക്കമാണ് എങ്ങും. കൃഷ്ണ വിഗ്രഹങ്ങൾ വില്കുന്ന കടകളിലും വസ്ത്രവിപണിയിലും ഗ്യഹോപകരണ , പഴം പച്ചക്കറി കടകളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. പടക്കകടകളിലും ആളൊഞ്ഞ നേരമില്ല. പച്ചക്കറി വില്പനകേന്ദ്രങ്ങളിൽ കണിവെള്ളരി വിൽക്കാൻ പ്രത്യേക ഭാഗം തന്നെയുണ്ട്. തമിഴ്നാട്ടിൽനിന്നു തന്നെയാണ് ഇത്തവണയും കണിവെള്ളരി ഉൾപ്പെടെ ഭൂരിഭാഗം പച്ചക്കറികളും വിപണിയിലെത്തുന്നത്. വിഷുകണിയിലെ പ്രധാന ഇനങ്ങളിലൊന്നായ കൊന്നപ്പൂക്കൾ പ്രധാന ടൗണുകളിലെല്ലാം ഇന്ന് ഇടംപിടിക്കും.
പല വീടുകളുടെയും തൊടിയിലും പാതയോരങ്ങളിലും മഞ്ഞ പുതച്ചുനിൽക്കുന്ന കണിക്കൊന്ന പൂക്കൾ അടർത്തിയെടുത്ത് ഓട്ടോയിലും മറ്റുമായി വിൽപ്പനയ്‌ക്കെത്തിക്കുന്നതാണ് പതിവ്. ആവശ്യക്കാരേറുന്നതിനാൽ വലിയ വിലയാണ് പൂക്കൾക്ക് ഈടാക്കുന്നത്. കഴിഞ്ഞ വർഷം ഒരു ചെറുപിടി കൊന്നപ്പൂവിന് 40 മുതൽ 50 രൂപ വരെയാണ് വഴയോരക്കച്ചവടക്കാർ വാങ്ങിയത്. പടക്കവിപണിയിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. പൊട്ടുന്നവയോട് പൊതുവെ ഇപ്പോൾ പ്രിയം കുറവാണ്.വൈവിദ്ധ്യപൂർണമായ ചൈനീസ് ഇനങ്ങൾക്കാണ് പടക്കവിപണിയിൽ പ്രിയം. പൂത്തിരിയും കമ്പിത്തിരിയും ചക്രങ്ങളും പല തരത്തിലുള്ള വൈവിദ്ധ്യങ്ങളുമായാണ് കുട്ടികളെയടക്കം ആകർഷിക്കുന്നത്. അപകടരഹിതമാണെന്നതും ഇവയുടെ പ്രിയം വർദ്ധിപ്പിക്കുന്നു.
കൊന്നയ്ക്കുമുണ്ട് ചൈനീസ് അപരൻ
ചൈനീസ് കൊന്നപ്പൂ ക്കളും ഇപ്പോൾ വ്യാപകമായി പ്രചാരത്തിലുണ്ട്. നാടൻ കണിക്കൊന്നയോടെ സാമ്യമുള്ള ചൈനീസ് കൊന്നപ്പൂക്കൾ ഫാൻസി, സ്റ്റേഷനറി കടകളെ അലങ്കരിച്ചുകഴിഞ്ഞു. ഒരു കുല പൂവിന് 30 രൂപ മുതലാണ് വില. സൂക്ഷിച്ചുവച്ചാൽ അടുത്ത വർഷവും ഉ പയോഗിക്കാമെന്നതാണ് പ്രത്യേകത.
കണിവെള്ളരിക്ക് 40 മുതൽ 45 രൂപ വരെയാണ് വില അരക്കിലോ മുതൽ രണ്ടു കിലോ വരെ വലിപ്പമുള്ള കണി വെള്ളരികളുണ്ട്. മൂന്ന് മാസമാണ് കണിവെള്ളരി പാകമാകാൻ എടുക്കുന്ന സമയം. വേനൽമഴ മറ്റ് വിളകൾക്ക് ഗുണം ചെയ്യുമെങ്കിലും വെള്ളരിക്ക് തിരിച്ചടിയാണ്.
നാടൻ പച്ചക്കറി വിപണിയിലേയില്ല
Kannur
ആദ്യാനുഭവമായി കണ്ണൂരിലെ ചിത്രച്ചന്ത: വർണങ്ങളുടെ ചന്ത,വരകളുടേയും

കണ്ണൂർ: പരേഡ് ഗ്രൗണ്ടിന് മുൻവശം ഇന്നലെ നിറങ്ങളിൽ നീരാടുകയായിരുന്നു.കേരളചിത്ര കലാപരിഷത്ത് കണ്ണൂർ ജില്ല കമ്മിറ്റി ഒരുക്കിയ ചിത്രചന്ത അത്രയ്ക്ക് ആകർഷകമായിരുന്നു. പ്രശസ്തരായ ഒരു പിടി ചിത്രകാരന്മാർ തങ്ങളുടെ സൃഷ്ടികൾ വില്പനയ്ക്കും പ്രദർശനത്തിനുമായി വച്ചപ്പോൾ നല്ല പ്രതികരണമാണ് ആസ്വാദകരിൽ നിന്നുമുണ്ടായത്.
കണ്ണൂർ കോർപ്പറേന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ചിത്രചന്ത സന്ദർശിക്കാൻ നൂറുകണക്കിനാളുകളാണ് എത്തിയത്. കേരളത്തിനകത്തും പുറത്തും അറിയപ്പെടുന്ന പ്രശസ്ത കലാകാരന്മാരാണ് അവരുടെ സൃഷ്ടികളുമായി എത്തിയത്.മനോഹരമായി 40 സ്റ്റാളുകളിലായാണ് ചന്ത സജ്ജമാക്കിയത്. പ്രശസ്ത ചിത്രകാരന്മാരായ ദാമോദരൻ മാഷും ധനേഷ് മാമ്പയും സലീഷ് ചെറുപുഴയും കെ.ഇ.സ്മിതയും സതീശങ്കറും രവീനയും ഉൾപ്പെടുന്ന നാൽപ്പത് ചിത്രകാരന്മാരാണ് ചിത്ര ചന്തയിൽ പങ്കെടുത്തത്.
ബുദ്ധനും തെയ്യക്കോലങ്ങളും സിനിമ താരങ്ങളും രാഷ്ട്രീയ സാംസ്കാരിക നേതാക്കളുമടക്കം ജീവൻ തുടിക്കുന്ന ചിത്രങ്ങളാണ് ഒാരോന്നും. ആയിരം മുതൽ ലക്ഷങ്ങൾ വരെ വിലയുള്ള ചിത്രങ്ങൾ ചന്തയിലുണ്ട്. വിലമതിക്കാനാകാത്ത കലാസൃഷ്ടികൾക്ക് ഒരു വിലയും അധികമല്ലയെന്നുമാണ് കാണാനും വാങ്ങാനുമായി ചന്തയിലെത്തിയവർ പറയുന്നത്.
രോഗത്തോട് മല്ലിട്ടും നിറങ്ങളുമായി ചങ്ങാത്തം കൂടിയും
മസ്കുലാർ ഡിസ്ട്രോഫി ബാധിച്ച് വീൽചെയറിൽ ആയപ്പോഴും തന്റെ വരകളാൽ അതിർവരമ്പുകളില്ലാതെ പറക്കുകയാണ് സജിത മണിയൂർ എന്ന കലാകാരി. ശാരീരിക അവശതകളുമായി മല്ലിടുമ്പോഴും നിറങ്ങൾക്കൊപ്പം ചങ്ങാത്തം കൂടിയ ഈ കലാകാരി ശാസ്ത്രീയമായി വര അഭ്യസിച്ചിട്ടില്ല. തന്റെ 16 ചിത്രങ്ങളുമായാണ് പുളിമ്പറമ്പ് സ്വദേശിനിയായ ഈ കലാകാരി ചിത്ര ചന്തയിലെത്തിയത്. കേരളത്തിന് അകത്തും പുറത്തുമായി ഒരുപാട് പ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.ഒരു സോളോ എക്സിബിഷൻ സംഘടിപ്പിക്കണമെന്നാണ് സജിതയുടെ ആഗ്രഹം.
ചിത്ര ചന്തയിൽ നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് കുഞ്ഞിമംഗലം സ്വദേശിനിയായ മൗത്ത് ആർട്ടിസ്റ്റ് സുനിത പറയുന്നു.വീൽചെയറിൽ ആയപ്പോഴും ചായം മുക്കിയ ബ്രഷ് വായയിൽ കടിച്ചു പിടിച്ച് സുനിത വരച്ചുകൂട്ടിയ ചിത്രങ്ങൾക്ക് കണക്കില്ല. 25 വർഷമായി ചിത്ര രംഗത്തുള്ള ഈ കലാകാരിക്ക് 2017 ൽ നാഷണൽ അവാർഡും ലഭിച്ചിട്ടുണ്ട്. രാജ്യത്തിന് അകത്തും പുറത്തുമായി നിരവധിയായ പ്രദർശനങ്ങളിൽ പങ്കെടുക്കുകയും സോളോ എക്സിബിഷൻ സംഘടിപ്പിക്കുകയും ചെയ്തുട്ടുണ്ട്.
പ്രതീക്ഷിച്ചതിലും കൂടുതൽ പ്രതികരണമാണ് ജനങ്ങളിൽ നിന്ന് ലഭിക്കുന്നത്. കണ്ണൂരിന്റെ ചിത്ര കലാ സംസ്കാരത്തെ തന്നെ സ്വാധീനിക്കാവുന്നതാണ് ഈ ചിത്ര ചന്ത. വരുന്നവരെല്ലാം ചെറുതെങ്കിലും വാങ്ങിയിട്ടെ മടങ്ങുന്നുള്ളു. സാങ്കേതിക ബുദ്ധിമുട്ടുകൾ ഏറെ ഉണ്ടായിരുന്നെങ്കെലും വരും വർഷങ്ങളിൽ എല്ലാം പരിഹരിച്ച് മികച്ച പരിപാടി നടത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. -സുമ മഹേഷ് പ്രോഗ്രാം കോർഡിനേറ്റർ
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്