Connect with us

Kerala

ടൂറിസം മിഷന്‍ സുവനീര്‍ നെറ്റ് വര്‍ക്ക് മത്സരം സംഘടിപ്പിക്കുന്നു

Published

on

Share our post

കേരളം സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികള്‍ക്ക് യാത്രയുടെ ഓര്‍മ്മയ്ക്കായി സൂക്ഷിക്കാവുന്ന പ്രാദേശികത്തനിമയുള്ള സ്മരണികകള്‍ (സുവനീറുകള്‍) തയ്യാറാക്കുന്നതിനായി കേരള സുവനീര്‍ നെറ്റ് വര്‍ക്ക് പദ്ധതിയുമായി കേരള ടൂറിസം. ഇതിന്റെ ഭാഗമായി സംസ്ഥാന ടൂറിസം വകുപ്പിന് വേണ്ടി ഉത്തരവാദിത്ത ടൂറിസം മിഷന്‍ സുവനീര്‍ നെറ്റ് വര്‍ക്ക് മത്സരം സംഘടിപ്പിക്കുന്നു.

മികച്ച സുവനീറിന് ഒരു ലക്ഷം രൂപയും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് യഥാക്രമം 50,000 രൂപയും 25,000 രൂപയും സമ്മാനമായി ലഭിക്കും. ഇതിനുപുറമേ ഓരോ ജില്ലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 14 പേര്‍ക്ക് 10,000 രൂപ വീതം പ്രോത്സാഹന സമ്മാനവും നല്‍കും. പങ്കെടുക്കുവരില്‍ നിന്നും 100 പേര്‍ക്ക് തെരഞ്ഞെടുക്കപ്പെട്ട സ്മരണികകള്‍ നിര്‍മ്മിക്കുന്നതിന് പരിശീലനം നല്‍കും.

സുവനീര്‍ നെറ്റ് വര്‍ക്ക് പദ്ധതിയിലൂടെ കേരളത്തിന്റെ തനതായ ഉത്പന്നങ്ങളെ ലോകം മുഴുവന്‍ എത്തിക്കുവാനും കേരളം എന്ന ബ്രാന്‍ഡിനെ കൂടുതല്‍ കരുത്തുറ്റതാക്കാനും സാധിക്കുമെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ഈ സ്മരണികകള്‍ സഞ്ചാരികള്‍ക്കൊപ്പം അവരുടെ നാട്ടിലേക്ക് എത്തിച്ചേരുമ്പോള്‍ അവര്‍ എക്കാലവും കേരളത്തെ ഓര്‍ത്തുവയ്ക്കും. കേരള ഉത്തരവാദിത്ത ടൂറിസം മിഷന്റെ പ്രവര്‍ത്തനങ്ങള്‍ എന്നും ലോകശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പരിസ്ഥിതിസൗഹൃദ വസ്തുക്കള്‍ കൊണ്ടുള്ളതും കേരളത്തിന്റെ കല, സംസ്‌കാരം എന്നിങ്ങനെ പ്രാദേശികത്തനിമ ഉള്‍ക്കൊള്ളുന്നതും പൂര്‍ണ്ണത ഉള്ളതും ആകര്‍ഷകവും ആയിരിക്കണം മത്സരത്തിനായി തയ്യാറാക്കുന്ന സ്മരണികകള്‍. ഇതിന്റെ ഭാരം 500 ഗ്രാമില്‍ കൂടരുത്. വലുപ്പം 20ഃ15 സെ.മീ 30ഃ15 സെ.മീ ആയിരിക്കണം. അല്ലെങ്കില്‍ ഫ്രെയിം ചെയ്യാവുന്ന തരത്തില്‍ ഫ്‌ളാറ്റ് ആയിട്ടുള്ളവ ആയിരിക്കണം.

സംസ്ഥാനത്തെ പൊതുവില്‍ പ്രതിനിധീകരിക്കുന്ന ആശയമോ, ഒരു ജില്ല അല്ലെങ്കില്‍ ഒരു പ്രത്യേക പ്രദേശം എന്ന ആശയമോ സ്മരണിക നിര്‍മ്മിക്കുന്നതിനുള്ള വിഷയമായി പരിഗണിക്കാവുന്നതാണ്. സ്മരണിക ഉണ്ടാക്കാന്‍ ഉപയോഗിച്ച വസ്തുക്കളും വിഷയവും മത്സരത്തിന് സമര്‍പ്പിക്കുമ്പോള്‍ രേഖപ്പെടുത്തണം. കേരളത്തില്‍ സ്ഥിരതാമസമുള്ള മലയാളികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം.

പങ്കെടുക്കുന്നവര്‍ സുവനീര്‍ മാതൃകയും പേര്, വിലാസം, ഫോണ്‍ നമ്പര്‍, ഇ മെയില്‍, ആധാര്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ രേഖപ്പെടുത്തിയ അപേക്ഷാ ഫോമും നേരിട്ടോ തപാല്‍ മാര്‍ഗ്ഗമോ ഉത്തരവാദിത്ത ടൂറിസം മിഷന്‍ സംസ്ഥാന ഓഫീസില്‍ ഫെബ്രുവരി 28 ന് വൈകീട്ട് 5 മണിക്കുള്ളില്‍ ലഭ്യമാക്കണം.

മത്സരത്തിനായി ലഭിക്കുന്ന സുവനീറിന്റെ ഉടമസ്ഥാവകാശവും അതിന് മാറ്റം വരുത്താനുള്ള അവകാശവും ഉത്തരവാദിത്ത ടൂറിസം മിഷനായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2334749.


Share our post

Kerala

കൊയിലാണ്ടിയില്‍ വാഹനാപകടത്തില്‍ യുവ സൈനികൻ മരിച്ചു

Published

on

Share our post

കോഴിക്കോട്:കൊയിലാണ്ടിയില്‍ ബൈക്കില്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ യുവ സൈനികള്‍ മരിച്ചു. കൊയിലാണ്ടി പുളിയഞ്ചേരി സ്വദേശി കണ്ണികുളത്തില്‍ ആദര്‍ശ് (27) ആണ് മരിച്ചത്. പഞ്ചാബിലെ പത്താന്‍കോട്ട് എ എസ്‌ സി (ഇന്ത്യന്‍ ആര്‍മി സര്‍വീസ് കോപ്‌സ്) ബറ്റാലിയനില്‍ നായിക് ആയിരുന്നു ആദര്‍ശ്. ഇദ്ദേഹത്തിനൊപ്പം യാത്ര ചെയ്തിരുന്ന പുളിയഞ്ചേരി ഇല്ലത്ത് താഴെ നിജിന്‍ രാജ് (28), കൊയിലാണ്ടി കൊല്ലം കൈപ്പത്തുമീത്തല്‍ ഹരിപ്രസാദ് (27) എന്നിവര്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്ന് പുലര്‍ച്ചെ 1.45ഓടെ കൊയിലാണ്ടി പാര്‍ക്ക് റസിഡന്‍സി ഹോട്ടലിനു സമീപമായിരുന്നു അപകടമുണ്ടായത്. ആദര്‍ശും സുഹൃത്തുക്കളും സഞ്ചരിച്ച ബുള്ളറ്റില്‍ ലോറി തട്ടുകയായിരുന്നു. ബൈക്കില്‍ നിന്ന് റോഡിലേക്ക് തെറിച്ചു വീണ ആദർശിന്‍റെ ശരീരത്തിലൂടെ മറ്റൊരു ലോറി കയറിയിറങ്ങിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. യുവാക്കളെ ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റിരുന്നതിനാല്‍ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പക്ഷേ ആദർശിനെ രക്ഷിക്കാനായില്ല. കൊയിലാണ്ടി പൊലീസും അഗ്നിരക്ഷാ സേനയും അപകട വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയിരുന്നു.


Share our post
Continue Reading

Kerala

സ്വന്തമായി വീടില്ലാത്തവർക്ക് വീട് വെയ്ക്കാൻ അനുമതി;അനുമതി നൽകിയില്ലെങ്കിൽ ക‍ർശന നടപടിയെന്ന് മുഖ്യമന്ത്രി

Published

on

Share our post

തിരുവനന്തപുരം: താമസിക്കാൻ സ്വന്തമായി വീടില്ലാത്ത കുടുംബത്തിന് വീട് വെയ്ക്കാന്‍ ഡേറ്റാ ബാങ്കില്‍പ്പെട്ടാലും നെല്‍വയല്‍-തണ്ണീര്‍ത്തട പരിധിയില്‍പ്പെട്ടാലും പഞ്ചായത്തോ നഗരസഭയോ അനുമതി നല്‍കേണ്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗ്രാമപഞ്ചായത്തില്‍ 10 സെന്‍റും നഗരത്തില്‍ അഞ്ച് സെന്‍റും സ്ഥലത്ത് വീട് വെയ്ക്കാനാണ് അനുമതി നൽകേണ്ടത് ടി.ഐ മധുസൂധനന്‍റെ ശ്രദ്ധക്ഷണിക്കലിന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.അര്‍ഹതപ്പെട്ടവര്‍ക്ക് സമയബന്ധിതമായി അനുമതി നല്‍കുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വന്തമായി ഭൂമി ഉണ്ടായിട്ടും വീട് നിര്‍മ്മിക്കുവാന്‍ അനുമതി ലഭിക്കുന്നതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന കാലതാമസവും തടസ്സവാദങ്ങളും സാധാരണക്കാര്‍ നേരിടുന്ന പ്രധാന പ്രശ്നമാണെന്ന് അറിയിച്ച മുഖ്യമന്ത്രി 2016ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ആവിഷ്ക്കരിച്ച ലൈഫ് പദ്ധതി പ്രകാരം ഇതിനകം 4,27,000 പേര്‍ക്ക് വീട് വച്ച് നല്‍കിയെന്നും പറഞ്ഞു.

അതേസമയത്ത് സ്വന്തമായി ഭൂമിയുള്ളവര്‍ക്ക് അവര്‍ ആഗ്രഹിച്ചപോലെ കേറിക്കിടക്കാനൊരിടം ഉണ്ടാകണമെന്നതും പ്രധാനപ്പെട്ടതാണ്. അതിന് കഴിയാത്തവണ്ണം നെല്‍വയല്‍ നികത്തുന്നതിന് തടസ്സമായി നിലനിന്ന 2008 ലെ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തിലെ വ്യവസ്ഥയില്‍ സര്‍ക്കാര്‍ 2018-ല്‍ ഭേദഗതി കൊണ്ടുവന്നു. ഈ ഭേദഗതി പ്രകാരം ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടാത്ത ‘നിലം’ ഇനത്തില്‍പ്പെട്ട ഭൂമിയുടെ വിസ്തീര്‍ണ്ണം 10 സെന്‍റില്‍ കവിയാത്ത പക്ഷം അവിടെ 120 ച.മീ (1291.67 ചതുരശ്ര അടി) വിസ്തീര്‍ണ്ണമുള്ള വീട് നിര്‍മ്മിക്കുന്നതിന് ഭൂമി തരംമാറ്റം ആവശ്യമില്ല.


Share our post
Continue Reading

Kerala

കെ.എസ്.ആര്‍.ടി.സി ലോജിസ്റ്റിക് സര്‍വീസ് നിരക്ക് വര്‍ധിപ്പിച്ചു; പുതിയ നിരക്കുകള്‍ ഇങ്ങനെ

Published

on

Share our post

കൊല്ലം: കെ. എസ് .ആര്‍ . ടി. സി യുടെ ലോജിസ്റ്റിക് സര്‍വീസ് കൊറിയര്‍ , പാഴ്‌സല്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചു. തിങ്കളാഴ്ച മുതല്‍ നിരക്ക് വര്‍ധന നിലവില്‍ വന്നു. അഞ്ച് കിലോവരെയുള്ള പാഴ്‌സലുകള്‍ക്ക് നിരക്ക് വര്‍ധനയില്ല. 800 കിലോമീറ്റര്‍ ദൂരം വരെയാണ് ലോജിസ്റ്റിക് സര്‍വീസ്‌കൊറിയര്‍ പാഴ്‌സലുകള്‍ എത്തിക്കുന്നത്.ഒന്നരവര്‍ഷം മുമ്പാണ് കെ എസ് ആര്‍ടിസി സ്വന്തമായി ലോജിസ്റ്റിക് സര്‍വീസ് ആരംഭിച്ചത്. അതിന് സ്വകാര്യ സ്ഥാപനത്തിന്റെ സഹകരണത്തോടെ കൊറിയര്‍ സര്‍വീസ് നടത്തിയിരുന്നെങ്കിലും അത് പരാജയമായി കലാശിച്ചു. സ്വന്തമായി ലോജിസ്റ്റിക് സര്‍വീസ് തുടങ്ങിയപ്പോള്‍ അത് വന്‍ലാഭകരമായി മാറി. കെ എസ് ആര്‍ടിസിയുടെ ടിക്കറ്റിതര വരുമാന നേട്ടത്തില്‍ ലോജിസ്റ്റിക് സര്‍വീസിന് ഇപ്പോള്‍ മുഖ്യ പങ്കുണ്ട്. ഒന്നര വര്‍ഷത്തിന് ശേഷം ആദ്യമായാണ് ലോജിസ്റ്റിക് സര്‍വീസ് നിരക്ക് വര്‍ധിപ്പിക്കുന്നത്.

അഞ്ച് കിലോ വരെയുള്ള സാധാരണ പാഴ്‌സലുകള്‍ക്ക് നിരക്ക് കൂട്ടേണ്ടന്നാണ് തീരുമാനം. 200 കിലോമീറ്റര്‍ ദൂരത്തിന് 110 രൂപ 400 കിലോമീറ്ററിന് 215 രൂപ, 600 കിലോമീറ്ററിന് 325 രൂപ , 800 കിലോമീറ്ററിന് 430 രൂപ എന്നിങ്ങനെയാണ് നിരക്ക്. 5 മുതല്‍ 15 വരെ കിലോഭാരത്തിന് 132രൂപ മുതല്‍ 516 രൂപ വരെ നിരക്ക് വരും. ഭാരത്തെ 15 കിലോ വീതം കണക്കാക്കിയാണ് നിരക്ക് നിശ്ചയിച്ചിട്ടുള്ളത്.

120 കിലോവരെയാണ് പരമാവധി ഭാരം കടത്തുന്നത്. ഇതിനെ സ്ലാബുകളായി തിരിച്ചിട്ടുണ്ട്. ഓരോ സ്ലാബിലെ ഭാരവും ദൂരവും കണക്കാക്കിയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. 5 കിലോയ്ക്ക്200 കിലോമീറ്റര്‍ വരെ 110 രൂപ, 15 കിലോവരെ 132 രൂപ, 30 കിലോവരെ 158 രൂപ, 45 കിലോവരെ 250 രൂപ, 60കിലോ വരെ 309 രൂപ, 75 കിലോവരെ 390രൂപ, 90 കിലോവരെ 460 രൂപ, 105 കിലോവരെ 516 രൂപ, 120 കിലോവരെ 619 രൂപ എന്നിങ്ങനെയാണ് പുതിയ നിരക്ക്. ദൂരം 200, 400, 600, 800 കിലോമീറ്റര്‍ എന്നിങ്ങനെയാണ് നിജപ്പെടുത്തിയിട്ടുള്ളത്. ദൂരത്തിനും ഭാരത്തിനും അനുസരിച്ചാണ് നിരക്ക് നിശ്ചയിച്ചത്.പുതിയ നിരക്കിന്റെ വിശദവിവരങ്ങള്‍ ചുവടെ. ഈ നിരക്കുകള്‍ക്കൊപ്പം 18 ശതമാനം ജി.എസ്.ടിയും ഉപഭോക്താക്കള്‍ അടയ്ക്കണം.


Share our post
Continue Reading

Trending

error: Content is protected !!