കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി നൂതന പി.ജി. പ്രോഗ്രാമുകളിൽ പ്രവേശനം

കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്, ഇന്നൊവേഷൻ ആൻഡ് ടെക്നോളജി നടത്തുന്ന, നൂതനമായ വിവിധ മാസ്റ്റേഴ്സ് പ്രോഗ്രാമുകളിലെ 2024-25-ലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.
എം.ടെക്.
കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് (കണക്റ്റഡ് സിസ്റ്റംസ് ആൻഡ് ഇൻറലിജൻസ്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, സൈബർ സെക്യൂരിറ്റി എൻജിനിയറിങ്) ഇലക്‌ട്രോണിക്സ് എൻജിനിയറിങ് (ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഹാർഡ്‌വേർ, വി.എൽ.എസ്.ഐ., അഗ്രി-ഫുഡ് ഇലക്‌ട്രോണിക്സ്, സെൻസേഴ്സ്, അപ്ലൈഡ് മെറ്റീരിയൽസ്, ഐ.ഒ.ടി. ആൻഡ് റോബോട്ടിക്സ്, ബയോമെഡിക്കൽ ഇലക്‌ട്രോണിക്സ്, അൺകൺവെൻഷണൽ കംപ്യൂട്ടിങ്, സിഗ്നൽ പ്രൊസസിങ് ഹാർഡ്‌വേർ, ക്വാണ്ടം ടെക്നോളജീസ്, സെമികണ്ടക്ടർ മാനുഫാക്ചറിങ് ആൻഡ് ടെക്നോളജി) ഇലക്‌ട്രോണിക് പ്രോഡക്ട് ഡിസൈൻ (വർക്കിങ് പ്രൊഫഷണലുകളെ ഉദ്ദേശിച്ച്)
പ്രോഗ്രാമിനനുസരിച്ച്, നിശ്ചിത ബ്രാഞ്ചിൽ ബി.ഇ./ബി.ടെക്. ബിരുദം/ നിശ്ചിത വിഷയത്തിൽ എം.എസ്‌സി., എം.സി. എ. ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. അധികയോഗ്യതയായി, പ്രോഗ്രാമിനനുസരിച്ച്, ഗേറ്റ് (നിശ്ചിത ബ്രാഞ്ചിൽ)/സി.യു. ഇ.ടി. – പി.ജി. (നിശ്ചിത പേപ്പർ)/ഡിജിറ്റൽ യൂണിവേഴ്സിറ്റി അഡ്മിഷൻ ടെസ്റ്റ്/ജി.ആർ.ഇ. സ്കോർ വേണം.
എം.എസ്‌സി.
കംപ്യൂട്ടർ സയൻസ് (മെഷീൻ ഇൻറലിജൻസ്, സൈബർ സെക്യൂരിറ്റി, ഡേറ്റ അനലറ്റിക്സ്) അപ്ലൈഡ് ഫിസിക്സ് (വി.എൽ.എസ്.ഐ. ഡിസൈൻ, അപ്ലൈഡ് മെറ്റീരിയൽസ്, സെമി കണ്ടക്റ്റേഴ്സ് ) ഡേറ്റ അനലറ്റിക്സ് (ജിയോ ഇൻഫർമാറ്റിക്സ്, ബയോ എ.ഐ, കംപ്യൂട്ടേഷണൽ സയൻസ്) ഇൻഫർമാറ്റിക്സ് (ഡിജിറ്റൽ ലീഡർഷിപ്പ് ആൻഡ് ട്രാൻസ്ഫർമേഷൻ) ഇക്കോളജി (ഇക്കോളജിക്കൽ ഇൻഫർമാറ്റിക്സ്) ഇലക്‌ട്രോണിക്സ് (എ.ഐ. ഹാർഡ്‌വേർ, വി.എൽ.എസ്.ഐ, അഗ്രി-ഫുഡ് ഇലക്‌ട്രോണിക്സ്, സെൻസേഴ്സ്, അപ്ലൈഡ് മെറ്റീരിയൽസ്, ഐ.ഒ.ടി. ആൻഡ് റോബോട്ടിക്സ്, ബയോമെഡിക്കൽ ഇലക്‌ട്രോണിക്സ്, അൺകൺവെൻഷണൽ കംപ്യൂട്ടിങ്, സിഗ്നൽ പ്രൊസസിങ് ഹാർഡ്‌വേർ) വിവിധ പ്രോഗ്രാമുകളിലായി ബിരുദധാരികൾ, ഏതെങ്കിലും വിഷയത്തിൽ ബി. എസ്‌സി., നിശ്ചിത വിഷയത്തിൽ ബി. എസ്‌സി./നിശ്ചിത ബ്രാഞ്ചിൽ ബി.ഇ./ബി.ടെക്., ബി.സി.എ., എം.ബി.ബി.എസ്. ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. പ്രോഗ്രാമിനനുസരിച്ച് അധികയോഗ്യതയായി ഗേറ്റ് (നിശ്ചിത ബ്രാഞ്ചിൽ)/സി.യു.ഇ.ടി. – പി.ജി. (നിശ്ചിത പേപ്പർ)/ഡിജിറ്റൽ യൂണിവേഴ്സിറ്റി അഡ്മിഷൻ ടെസ്റ്റ്/ജി.ആർ.ഇ./ജാം/ ജെ.ജി.ഇ.ഇ.ബി.ഐ.എൽ.എസ്./ഐ.ഐ.എസ്‌സി./ടി. ഐ.എഫ്.ആർ. അഡ്മിഷൻ ടെസ്റ്റ് സ്കോർ വേണം.
എം.ബി.എ.
ബിസിനസ് അനലറ്റിക്സ്, ഡിജിറ്റൽ കൺവേർജൻസ്, ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ, ഫൈനാൻസ്, ഹ്യൂമൻ റിസോഴ്സസ്, ഇൻഫർമേഷൻ സെക്യൂരിറ്റി മാനേജ്മെൻറ്, മാർക്കറ്റിങ്, ഓപ്പറേഷൻസ്, സിസ്റ്റംസ്, ടെക്നോളജി മാനേജ്മെൻറ് സ്പെഷ്യലൈസേഷനുകൾ – ഏതെങ്കിലും വിഷയത്തിൽ ബാച്ച്‌ലർ/മാസ്റ്റേഴ്സ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. സാധുവായ (2021 നവംബർമുതൽ ഉള്ളത് പരിഗണിക്കും) കാറ്റ്/ജി.ആർ.ഇ./ സി.മാറ്റ്./കെ. മാറ്റ്./എക്സ്.എ.ടി./എൻ.എം.എ.ടി./ജി.മാറ്റ്. സ്കോർ വേണം.
അപേക്ഷ
കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (സി.യു.ഇ.ടി.) – പി.ജി. വഴി പ്രവേശനം തേടുന്നവർ https://pgcuet.samarth.ac.in വഴി ജനുവരി 24 രാത്രി 11.50-നകം അപേക്ഷിക്കണം.
ഡിജിറ്റൽ യൂണിവേഴ്സിറ്റി ഓഫ് കേരള അഡ്മിഷൻ പോർട്ടൽ വഴിയുള്ള അപേക്ഷാസമർപ്പണം duk.ac.in/admission വഴി മേയ് 15 വരെ നടത്താം. ലഭ്യമായ സ്കോളർഷിപ്പുകളുടെ വിശദാംശങ്ങൾ വെബ്സൈറ്റിലുണ്ട്.