അൽബിർ കിഡ്‌സ് ഫെസ്റ്റ് 25-ന്

മട്ടന്നൂർ : സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള അർബിർ സ്‌കൂൾ വിദ്യാർഥികളുടെ മേഖലാ തല കലോത്സവം 25-ന് കളറോഡ് ഇശാഅത്തുൽ ഉലൂം മദ്രസയിൽ നടക്കും. 25 ഇനങ്ങളിലായി 500-ഓളം വിദ്യാർഥികൾ മത്സരിക്കും.
രാവിലെ ഒൻപതിന് മഹല്ല് പ്രസിഡന്റ് ടി.പി. ഷംസുദ്ദീൻ ഹാജി പതാക ഉയർത്തും. പൊതു സമ്മേളനം നഗരസഭ ചെയർമാൻ എൻ. ഷാജിത്ത് ഉദ്ഘാടനം ചെയ്യും.