Kerala
പാഠപുസ്തകങ്ങൾ നേരത്തേ എത്തും; സ്‌കൂൾ തുറക്കുന്നതിനു രണ്ടാഴ്‌ചമുമ്പ് വിതരണം പൂർത്തിയാക്കും
![](https://newshuntonline.com/wp-content/uploads/2023/03/school-kuttikal.jpg)
കൊച്ചി: പാഠപുസ്തകങ്ങളുടെ അച്ചടി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. 15 ശതമാനം അച്ചടി പൂർത്തിയായി. മുൻവർഷം ഇതേസമയം മൂന്ന് ശതമാനമാണ് പൂർത്തിയാക്കിയതെന്നും മന്ത്രി പറഞ്ഞു. കാക്കനാട് കേരള ബുക്‌സ് ആൻഡ് പബ്ലിഷിങ് സൊസൈറ്റി (കെ.ബി.പി.എസ്) സന്ദർശിച്ച് അച്ചടിയുടെ പുരോഗതി വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞവർഷം ഉദ്ദേശിച്ച സമയത്തുതന്നെ പുസ്തകം വിദ്യാലയങ്ങളിൽ എത്തിച്ചിരുന്നു. ഇത്തവണ അതിനേക്കാൾ നേരത്തേ അച്ചടി പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത്. ഇതിന് അധിക സൗകര്യങ്ങൾ ആവശ്യമെങ്കിൽ ഒരുക്കും. രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിൽ പഴയ പാഠപുസ്തകങ്ങളാണ്. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിൽ പുതിയ പാഠപുസ്തകങ്ങളാണ് അച്ചടിക്കേണ്ടത്. ആകെ 3.5 കോടിയിലേറെ പുസ്തകങ്ങൾ വേണം. പുതിയ പാഠപുസ്തകങ്ങൾ സ്കൂൾ തുറക്കുന്നതിന് രണ്ടാഴ്ചമുമ്പ് വിതരണം ചെയ്യും. പഴയ പാഠപുസ്തകങ്ങൾ സ്കൂൾ തുറക്കുന്നതിന് ഒരുമാസംമുമ്പും വിതരണത്തിന് തീരുമാനമായി.
പാഠപുസ്തക പരിഷ്കരണം ദേശീയതലത്തിൽ ശ്രദ്ധ നേടിയതായി വിദ്യാഭ്യാസമന്ത്രി പറഞ്ഞു. ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാനത്ത് പാഠപുസ്തകങ്ങളിൽ ഭരണഘടനയുടെ ആമുഖം ഉൾക്കൊള്ളിക്കുന്നത്. ഭരണഘടനയുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായിരിക്കുന്ന കാലത്താണിതെന്നത് ശ്രദ്ധേയമാണ്. ഏകകണ്ഠമായാണ് പാഠപുസ്തകങ്ങൾക്ക് കരിക്കുലം കമ്മിറ്റി അംഗീകാരം നൽകിയതെന്നും മന്ത്രി പറഞ്ഞു.
രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിലെ പാഠപുസ്തക പരിഷ്കരണം 2025 ജൂണിൽ യാഥാർഥ്യമാകുമെന്ന് എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ആർ.കെ. ജയപ്രകാശ് അറിയിച്ചു. പൊതുവിദ്യാഭ്യാസവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ എസ്. ഷാജഹാൻ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായി.
Kerala
ക്രിമിനൽക്കേസുകളിൽ ശിക്ഷിക്കപ്പെട്ടവർക്ക് ക്ഷേത്രങ്ങളിൽ പൂജാസാധനങ്ങളുടെ വില്‍പ്പനക്കരാർ നൽകില്ല
![](https://newshuntonline.com/wp-content/uploads/2025/02/13.jpg)
![](https://newshuntonline.com/wp-content/uploads/2025/02/13.jpg)
തിരുവനന്തപുരം: ക്രിമിനല്‍ക്കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് ക്ഷേത്രങ്ങളില്‍ പൂജാസാധനങ്ങളുടെ വില്‍പ്പനക്കരാര്‍ നല്‍കില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്. കരാറുകാരനും ജോലിക്കാര്‍ക്കും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കി.ലേലത്തുകയില്‍ കുടിശ്ശികയുള്ളവരെയും കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടവരെയും ടെന്‍ഡറില്‍ പങ്കെടുപ്പിക്കില്ല. ലേലവ്യവസ്ഥകള്‍ ലംഘിച്ചാലും കരിമ്പട്ടികയിലാക്കും.
ദേവസ്വവുമായി കേസുള്ളവരെ ടെന്‍ഡറില്‍ അയോഗ്യരാക്കും. അഞ്ചുലക്ഷം രൂപയ്ക്കുതാഴെ ലേലത്തുക വരുന്ന പൂജാസാധനങ്ങള്‍ക്ക് ഇ-ടെന്‍ഡറിനുപകരം തുറന്ന ലേലമാക്കും. നിശ്ചിതതീയതിക്കകം ലേലം കൊള്ളുന്നവര്‍ തുക അടച്ചില്ലെങ്കില്‍ 18 ശതമാനം പലിശ ഈടാക്കും.
നാളികേരവില പലഭാഷകളില്‍
വില്‍ക്കുന്ന നാളികേരങ്ങളുടെ വില വ്യത്യസ്തഭാഷകളില്‍ സ്റ്റാളുകളില്‍ പ്രദര്‍ശിപ്പിക്കണം. വെടിവഴിപാടിന് നിലവിലുള്ള 10 രൂപയില്‍ക്കൂടുതല്‍ വാങ്ങിയാല്‍ നടപടിയെടുക്കും. അധികതുക വാങ്ങിയാല്‍ ദേവസ്വംഫണ്ടിലേക്ക് മുതല്‍ക്കൂട്ടി, കരാര്‍ റദ്ദാക്കും. വെടി വഴിപാടിനുള്ള ജീവനക്കാരെ കരാറുകാരന്‍ സ്വന്തം നിലയ്ക്ക് ഇന്‍ഷുര്‍ ചെയ്യണം. പൂജാസാധനങ്ങളുടെ വിലയില്‍ മാറ്റംവരുത്താന്‍ ദേവസ്വം ബോര്‍ഡിന്റെ അനുമതിവേണം.
Kerala
വടകര സ്വദേശികളായ രണ്ട് യുവാക്കൾ കഞ്ചാവുമായി പിടിയിൽ
![](https://newshuntonline.com/wp-content/uploads/2025/02/22.jpg)
![](https://newshuntonline.com/wp-content/uploads/2025/02/22.jpg)
വടകര ( കോഴിക്കോട് ) : വടകര കുന്നത്തുകരയിൽ കഞ്ചാവുമായി രണ്ട് യുവാക്കൾ എക്സൈസ് പിടിയിൽ. വടകര ചോറോട് സ്വദേശികളായ സഫ്വാൻ, ഷെറിൻ എന്നിവരാണ് പിടിയിലായത്.ഇവരിൽ നിന്നും 55 ഗ്രാം കഞ്ചാവാണ് വടകര എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്‌ടർ പ്രമോദ് പുളിക്കൽ പിടികൂടിയത്.പാർട്ടിയിൽ പ്രിവന്റ് ഓഫീസർ ഗ്രേഡ് ഉനൈസ് എൻ എം,സുരേഷ് കുമാർ സി. എം, സിവിൽ എക്സൈസ് ഓഫീസർമാരായ ഷിരാജ് കെ, മുസ്ബിൻ. ഇ .എം ഡ്രൈവർ പ്രജിഷ് എന്നിവർ ഉണ്ടായിരുന്നു.
Kerala
50,000 മുൻഗണനാ റേഷൻകാർഡുകൾ വിതരണം ചെയ്യും
![](https://newshuntonline.com/wp-content/uploads/2025/02/ration.jpg)
![](https://newshuntonline.com/wp-content/uploads/2025/02/ration.jpg)
തിരുവനന്തപുരം: ഭക്ഷ്യ-വകുപ്പിന്റെ കൈവശം ഉണ്ടായിരുന്നതും വകുപ്പുതല പരിശോധനയിലൂടെ അനർഹരുടെ കയ്യിൽ നിന്നും ലഭിച്ചതുമായ 50000 മുൻഗണനാ റേഷൻകാർഡുകൾ വിതരണം ചെയ്യും. മുൻഗണനേതര റേഷൻകാർഡുകൾ തരംമാറ്റുന്നതിന് കഴിഞ്ഞ നവംബർ 15 മുതൽ ഡിസംബർ 15 വരെ ഓൺലൈനായി അപേക്ഷ ക്ഷണിച്ചിരുന്നു. ഇതിൽ 75563 അപേക്ഷകൾ ലഭിച്ചു. സൂക്ഷ്മപരിശോധനയിൽ മുൻഗണനാകാർഡിന് അർഹരായ 73970 അപേക്ഷകൾ കണ്ടെത്തി.
മാനദണ്ഡപ്രകാരം 30 മാർക്കിന് മുകളിൽ ലഭ്യമായ 63861 അപേക്ഷകരിൽ ആദ്യ അമ്പതിനായിരം പേർക്കാണ് നിലവിൽ മുൻഗണനാ കാർഡുകൾ നൽകുന്നതെന്ന് ഭക്ഷ്യ- മന്ത്രി ജി ആർ അനിൽ അറിയിച്ചു. അർഹരായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ശേഷിക്കുന്ന അപേക്ഷകർക്ക് തുടർന്നുള്ള മാസങ്ങളിൽ ഒഴിവ് വരുന്ന മുറയ്ക്ക് മുൻഗണനാകാർഡുകൾ വിതരണം ചെയ്യും. വിതരണത്തിന്റെ സംസ്ഥാന ഉദ്‌ഘാടനം ബുധൻ വൈകിട്ട് 4.30 ന് തിരുവനന്തപുരം ഗവ. വനിതാ കോളേജ് ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഭക്ഷ്യ-മന്ത്രി ജി ആർ അനിൽ അധ്യക്ഷനാകും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്