Kerala
ഐ.ടി കമ്പനികളുടെ ഇഷ്ട നഗരമാകാൻ കോഴിക്കോട്

കോഴിക്കോട് : ഡിസൈൻ ടെക്‌നോളജി സേവന ദാതാക്കളായ ടാറ്റ എലക്‌സി ഉൾപ്പെടെയുള്ള വമ്പന്മാരുടെ വരവോടെ, മെട്രോ നഗരങ്ങൾക്ക് പുറത്തേക്ക് ബിസിനസ് വ്യാപിപ്പിക്കാൻ ഒരുങ്ങുന്ന ഐ.ടി കമ്പനികളുടെ ഇഷ്ടകേന്ദ്രമായി മാറുകയാണ് കോഴിക്കോട്. മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും താരതമ്യേന കുറഞ്ഞ ചെലവുമാണ് ഇവരെ ആകർഷിക്കുന്നത്. ദേശീയപാത വികസനംകൂടി പൂർത്തിയാകുന്നതോടെ കൂടുതൽ കമ്പനികൾ എത്തിയേക്കും. അഞ്ചുവർഷത്തിനകം ഒരു ലക്ഷം ഐടി തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ഐ.ടി വികസനം ലക്ഷ്യമാക്കി രൂപീകരിച്ച കാലിക്കറ്റ് ഇന്നോവേഷൻ ആൻഡ് ടെക്‌നോളജി ഇനിഷ്യേറ്റീവ് (സിറ്റി 2.0) പറയുന്നു.
കേരളത്തിൽ ഏറ്റവും സൗകര്യപ്രദമായ കേന്ദ്രമായാണ് ടയർ ത്രീ നഗരമായ കോഴിക്കോടിനെ കമ്പനികൾ വിലയിരുത്തുന്നത്. വിമാനത്താവളങ്ങൾ അടുത്തുണ്ടെന്നതാണ് ഇതിൽ പ്രധാനം. ഇന്ത്യയിൽ ഏറ്റവും സുരക്ഷിതമായ രാത്രിജീവിതമുള്ള നഗരമാണ്. കോവിഡ് വ്യാപനത്തിൽ ലോകമെങ്ങും ഐടി വ്യവസായം പ്രതിസന്ധിയിലായപ്പോൾ കോഴിക്കോട് അവസരങ്ങൾ തുറക്കുകയായിരുന്നു. ടാറ്റ എലക്‌സി ഉൾപ്പെടയുള്ള വൻ കമ്പനികൾ ഊരാളുങ്കൽ സൈബർ പാർക്കിൽ പ്രവർത്തനം ആരംഭിച്ചു. വർക്ക് ഫ്രം ഹോം നടപ്പാക്കിയതോടെ ബംഗളൂരു ഉൾപ്പെടെയുള്ള വൻനഗരങ്ങളിൽനിന്ന് കൂട്ടത്തോടെ മലയാളി പ്രൊഫഷണലുകൾ നാട്ടിലേക്ക് മടങ്ങി. ഇവർക്ക് കുടുംബത്തോടൊപ്പം താമസിച്ച് ജോലി ചെയ്യുന്നതിനുള്ള സാഹചര്യം ഒരുക്കുന്നതിനെക്കുറിച്ചുള്ള അന്വേഷണമാണ് ടാറ്റ എലക്‌സിയെ ഇവിടെ എത്തിച്ചത്. ഐ.ടി പ്രൊഫഷണലുകൾക്ക് താമസ സൗകര്യമൊരുക്കുന്ന വൺ ആന്തം അപ്പാർട്ട്‌മെന്റ് സമുച്ചയവും നിർണായകമായി.
150 കോടി രൂപ ചെലവഴിച്ച് നിർമിച്ച പത്ത് നിലകളിൽ പ്രവർത്തിക്കുന്ന യു.എൽ സൈബർ പാർക്കിൽ 86 കമ്പനികളിലായി 2,200 പേർ ജോലി ചെയ്യുന്നു. സർക്കാർ സൈബർ പാർക്കിൽ 86 കമ്പനികളിലായി 2500 ഐ.ടി പ്രൊഫഷണലുകളുണ്ട്. ഇവ രണ്ടും നിറഞ്ഞതോടെ കാക്കഞ്ചേരി, രാമനാട്ടുകര ക്രിൻഫ്ര പാർക്കുകളെയാണ് കമ്പനികൾ ആശ്രയിക്കുന്നത്. ഐ.ടി കമ്പനികളുടെ ഇഷ്ടകേന്ദ്രമായതോടെ 184 കോടിയുടെ പുതിയ കെട്ടിടത്തിന് സർക്കാർ സൈബർ പാർക്കിൽ നടപടി തുടങ്ങി. യു.എൽ സൈബർപാർക്കും രണ്ടാംഘട്ട വികസന പദ്ധതികളിലാണ്.
Kerala
മൂത്രമൊഴിക്കാൻ ബസ് നിർത്താനാവശ്യപ്പെട്ട യാത്രക്കാരനെ ക്രൂരമായി മർദിച്ച ടൂറിസ്റ്റ് ബസ് ക്ലീനർ അറസ്റ്റിൽ

വയനാട്: ദീർഘദൂരയാത്രക്കിടെ മൂത്രമൊഴിക്കാൻ ബസ് നിർത്തണമെന്നാവശ്യപ്പെട്ട യുവാവിനെ ടൂറിസ്റ്റ് ബസിന്റെ ക്ലീനർ ക്രൂരമായി മർദിച്ചെന്ന് പരാതി. പരിക്കേറ്റ യുവാവിനെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. ടൂറിസ്റ്റ് ബസ് ക്ലീനറെ നിലമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. വഴിക്കടവ് സ്വദേശി അലൻ തോമസിനാണ് മർദനമേറ്റത്. ബെംഗളൂരു-പെരിന്തൽമണ്ണ റൂട്ടിലോടുന്ന സാം ട്രാവൽസ് എന്ന ടൂറിസ്റ്റ് ബസിൻ്റെ ക്ലീനർ വയനാട് തിരുനെല്ലി സ്വദേശി അനീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ബംഗളൂരുവിൽ നിന്നു 12 ന് രാത്രി 7 ന് പുറപ്പെട്ട ബസിൽ നിലമ്പൂർക്കുള്ള യാത്രക്കാരനായിരുന്നു അലൻ തോമസ്. ഇന്നലെ പുലർച്ചെ 4.30 ന് മൂത്രശങ്ക തീർക്കാൻ ബസ് നിർത്തണമെന്ന് അലൻ ആവശ്യപ്പെട്ടു. എന്നാൽ ക്ലീനർ വഴങ്ങിയില്ല. വീണ്ടും ആവശ്യപ്പെട്ടപ്പോൾ കുപിതനായി അനീഷ് അസഭ്യം പറഞ്ഞെന്ന് അലൻ വ്യക്തമാക്കി. പിന്നീട് ഡ്രെെെവർ ബസ് നിർത്തിക്കൊടുത്തു. നിലമ്പൂരിൽ 7.30 ന് ബസ് നിർത്തി പുറത്തിറങ്ങി ലഗേജ് എടുക്കവെ പ്രകോപനമൊന്നുമില്ലാതെ അനീഷ് എന്തോ ആയുധം ഉപയോഗിച്ച് ഇടിച്ചെന്ന് അലൻ പറയുന്നു. നിലത്തു വീണ അലനെ വീണ്ടും മർദ്ദിക്കുകയും ധരിച്ചിരുന്ന ടീ ഷർട്ട് വലിച്ച് കീറിയെന്നും അലൻ തോമസ് പരാതിയിൽ പറയുന്നു.
Kerala
മയക്കുമരുന്ന് ലഹരിയിൽ ഭർത്താവിന്റെ ക്രൂരമർദനം; മകളുമായി രാത്രി വീട് വിട്ടോടി യുവതി, രക്ഷകരായത് നാട്ടുകാർ

കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട് മയക്കുമരുന്ന് ലഹരിയിൽ ഭാര്യയെയും മക്കളെയും ക്രൂരമായി മർദിച്ച് ഭർത്താവ്. യുവതി മകളുമായി അർദ്ധരാത്രി വീട് വിട്ടോടി രക്ഷപ്പെട്ടു. നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. പനംതോട്ടത്തിൽ നസ്ജയും മകളുമാണ് ഭർത്താവ് നൗഷാദിൻ്റെ ക്രൂര മർദനത്തിന് ഇരയായത്. മയക്കുമരുന്ന് ലഹരിയിൽ വീടിന് അകത്തു വെച്ച് തലക്കും ദേഹത്തും ക്രൂരമായി മർദ്ദിച്ചതിന് ശേഷം വെട്ടിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. കൊടുവാളുമായി വീടിനു ചുറ്റും ഓടിച്ചതായും സജ്ന പറയുന്നു. വീട് വിട്ടോടി വാഹനത്തിന് മുന്നിൽ ചാടി മരിക്കാൻ ആയിരുന്നു നോക്കിയതെന്ന് സജ്ന പറയുന്നു. നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. താമരശ്ശേരി പൊലീസ് ആശുപത്രിയിലെത്തി ഇവരുടെ മൊഴിയെടുത്തിട്ടുണ്ട്. തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
Kerala
കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആഴ്ചയില്‍ രണ്ട് ദിവസം കാന്‍സർ സ്‌ക്രീനിങ്

തിരുവനന്തപുരം: കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആഴ്ചയില്‍ രണ്ട് ദിവസം പ്രത്യേക കാന്‍സര്‍ സ്‌ക്രീനിംഗ് ക്ലിനിക് പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കാന്‍സര്‍ പ്രതിരോധത്തിനും ബോധവല്‍കരണത്തിനും ചികിത്സയ്ക്കുമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കി വരുന്ന ‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’ ജനകീയ കാന്‍സര്‍ ക്യാമ്പയിന്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. പുരുഷന്‍മാര്‍ക്കും സ്‌ക്രീനിംഗ് സംവിധാനം ഉണ്ടായിരിക്കുന്നതാണ്. എല്ലാവരും സ്‌ക്രീനിംഗില്‍ പങ്കെടുത്ത് കാന്‍സര്‍ ഇല്ലായെന്ന് ഉറപ്പാക്കണം. അഥവാ രോഗസാധ്യത കണ്ടെത്തിയാല്‍ ആരംഭത്തില്‍ തന്നെ ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. കാന്‍സര്‍ രോഗത്തെ കുറിച്ചുള്ള ഭയവും ആശങ്കയും അകറ്റാനും കാന്‍സര്‍ സാധ്യത സ്വയം കണ്ടെത്താനും ലക്ഷ്യമിട്ട് ശക്തമായ ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും മന്ത്രി നിര്‍ദേശം നല്‍കി. മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്