ഷെയർ ട്രേഡിങ് തട്ടിപ്പ്: കണ്ണൂരിൽ ചാർട്ടേഡ് അക്കൗണ്ടന്റിന് ആറ് ലക്ഷം നഷ്ടമായി

കണ്ണൂർ : വാട്ട്സ് ആപ്പിൽ ഷെയർ ട്രേഡിങ് ചെയ്ത് പണം സമ്പാദിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ചാർട്ടേഡ് അക്കൗണ്ടിന്റെ ആറ് ലക്ഷത്തിലധികം രൂപ തട്ടി. പാനൂർ സ്വദേശിയുടെ 6,32,000 രൂപയാണ് പല തവണകളായി തട്ടിയെടുത്തത്. പാർട് ടൈം ജോലി വാഗ്ദാനം ചെയ്ത് പണം സമ്പാദിക്കാമെന്ന് പറഞ്ഞ് വിശ്വാസിപ്പിച്ച് കതിരൂർ സ്വദേശിയിൽനിന്നും 88,500 രൂപയും തട്ടിയെടുത്തു. ഇൻസ്റ്റയിൽ പരസ്യം കണ്ട് ക്രെഡിറ്റ് കാർഡ് വഴി 1000 രൂപ അടച്ച് ഓർഡർ നൽകിയ തലശേരി സ്വദേശിക്കും പണം നഷ്ടമായി. കണ്ണൂർ സൈബർ പൊലീസിൽ ലഭിച്ച പരാതിയിൽ അന്വേഷണം ആരംഭിച്ചു. സൈബർ തട്ടിപ്പിൽ നിരവധി പേർക്കാണ് പണം നഷ്ടമാകുന്നത്. സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്ക ണമെന്ന് പൊലീസ് അറിയിച്ചു.