റെയിൽവേ വിളിക്കുന്നു 5696 ലോക്കോ പൈലറ്റുമാരെ; അപേക്ഷ സ്വീകരിച്ച് തുടങ്ങി

Share our post

കണ്ണൂർ : ഇന്ത്യൻ റെയിൽവേ ലോക്കോ പൈലറ്റുമാരുടെ 5696 ഒഴിവുകൾ നികത്തുന്നു. തിരുവനന്തപുരം ഉൾപ്പെടെ 21 റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡുകളാണ് നിയമനം നടത്തുന്നത്.

അപേക്ഷ സ്വീകരിച്ച് തുടങ്ങി. ഫെബ്രുവരി 19 ആണ് അവസാന തീയതി. ദക്ഷിണ റെയിൽവേയിൽ 218 ഒഴിവുകളാണ് ഉള്ളത്. ദക്ഷിണ പൂർവ മധ്യ റെയിൽവേയിലാണ് കൂടുതൽ 1192. 2018-ലാണ് ഇതിന് മുമ്പ് നിയമനം നടത്തിയത്.

ജോലി വാഗ്‌ദാനം ചെയ്യുന്ന തട്ടിപ്പുകാരെ സൂക്ഷിക്കണമെന്ന് റെയിൽവേ പരസ്യത്തിലെ മുന്നറിയിപ്പിൽ പറയുന്നു. അറിയിപ്പുകൾ ആർ ആർ ബി വെബ്സൈറ്റുകളിൽ മാത്രം തിരയണമെന്നും നിർദേശിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!