Connect with us

THALASSERRY

അരനൂറ്റാണ്ടിന്റെ കാത്തിരിപ്പ്: ചൊക്ലിയിൽ 40 കുടുംബങ്ങൾക്ക് പട്ടയം നൽകാൻ നടപടി

Published

on

Share our post

ചൊക്ലി : 50 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ചൊക്ളിയിലെ ആണ്ടിപ്പിടിക, മേക്കുന്ന് പ്രദേശങ്ങളിലെ കോളനികളിൽ ജീവിക്കുന്ന 40 കുടുംബങ്ങളുടെ കിടപ്പാടത്തിന് പട്ടയം നൽകാൻ ചൊക്ളി പഞ്ചായത്ത് നടപടി തുടങ്ങി. കഴിഞ്ഞ ഭരണസമിതി പട്ടയം ലഭ്യമാക്കിയ 16 കുടുബങ്ങൾക്ക് പുറമേയാണ് 40 കുടുംബങ്ങളെ കൂടി പരിഗണിക്കുന്നത്.

ഇരട്ടവീടുകളിൽ ദുരിതപൂർണമായി ജീവിക്കുന്നവർക്കാണ് ഇതുവഴി ആശ്വാസം ലഭിക്കുക. പട്ടയം ലഭിക്കുന്നതോടെ ലൈഫ് പദ്ധതിയിൽ വീട് നിർമിക്കാനും മറ്റ് ആനുകൂല്യം ലഭിക്കുന്നതിനും തടസ്സമുണ്ടാവില്ല. നിലവിൽ താമസിക്കുന്ന എല്ലാ കുടുബങ്ങൾക്കും കൈവശരേഖ നൽകുക എന്ന നിലപാടാണ് ഗ്രാമപ്പഞ്ചായത്തിന്റേത്. ഓരോ ഗുണഭോക്താവിന്റെയും പക്കലുള്ള രേഖകളുടെ പരിശോധന നടന്നു വരികയാണ്.

പഞ്ചായത്തിലെ ഭൂരഹിതരായ ഭവനരഹിതർക്ക് വീടുവെച്ച് താമസിക്കുന്നതിന് സെക്രട്ടറിയുടെ ഉടമസ്ഥതയിലുള്ള ഭൂമി നിയമാനുസൃതം അനുവദിക്കുകയാണ് ചെയ്യുക. എന്നാൽ, ആദ്യം വാങ്ങിയയാൾ സൗകര്യപ്രദമായ ഭൂമിയും വീടും ലഭിച്ചാൽ പിന്നീട് മറ്റൊരാൾക്ക് കൈമാറുകയാണ് പതിവ്. ഇതിന് കരാർ ഉടമ്പടി രേഖകൾ മാത്രമേ ഉണ്ടാവാറുള്ളൂ.

ഗുണഭോക്താക്കളെ നിശ്ചയിച്ച് അഞ്ചാം വാർഡിലെ ആണ്ടിപ്പിടിക, എട്ടാം വാർഡിലെ മേക്കുന്ന് തൈപ്പറമ്പത്ത് എന്നീ കോളനികളിൽ പഞ്ചായത്ത് അധീനതയിലുള്ള ഭൂമി താലൂക്ക് സർേവയറെ ഉപയോഗിച്ച് അളന്ന് തിട്ടപ്പെടുത്തും. അതിരുകൾ നിർണയിച്ച് നിലവിൽ താമസിക്കുന്ന മുഴുവൻപേർക്കും ഭൂമി പട്ടികതിരിച്ച് കണക്കാക്കി അനുവദിക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം. ഗുണഭോക്താക്കളുടെ പേരിൽ പഞ്ചായത്ത് അനുവാദപത്രിക ലഭ്യമാക്കിയാൽ പട്ടയത്തിനുള്ള പ്രൊപ്പോസൽ സമർപ്പിക്കാൻ വില്ലേജ് ഓഫീസർക്ക് തലശ്ശേരി തഹസിൽദാർ നിർദേശം നൽകിയിട്ടുണ്ട്.

നവകേരള സദസ്സിൽ കർഷക തൊഴിലാളി യൂനിയൻ മേനപ്രം വില്ലേജ് കമ്മിറ്റി പ്രസിഡന്റ് ടി.ജയേഷ് നൽകിയ നിവേദനത്തെ തുടർന്നാണ് തലശ്ശേരി തഹസിൽദാർ നിർദേശം നൽകിയത്.

വീട് നിർമിക്കാൻ ലൈഫ് ഭവനപദ്ധതി ഉൾപ്പെടെ ഉപയോഗപ്പെടുത്തും. ആണ്ടിപ്പീടികയിലെ ഭൂമിയിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ബഡ്സ് സ്കൂൾ, അങ്കണവാടി, കുടിവെള്ള പദ്ധതി എന്നിവ പ്രവർത്തിക്കുന്നുണ്ട്. മേക്കുന്നിൽ എം.സി.എഫ്., വനിതാ റിക്രിയേഷൻ സെൻ്റർ, ശലഭം അങ്കണവാടി, കുടിവെള്ള പദ്ധതി എന്നിവയും പ്രവർത്തിക്കുന്നു.

പഞ്ചായത്ത് പ്രസിഡൻറ് സി.കെ.രമ്യ, പഞ്ചായത്തംഗം പി.വി.ഷീജ, മുൻ ഗ്രാമപ്പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.ജയേഷ്, ജൂനിയർ സൂപ്രണ്ട് സി.അജിത്ത് കുമാർ, സീനിയർ ക്ലാർക്ക് പി.ശ്രീനാഥൻ, വികസനസമിതി കൺവീനർമാരായ കെ.കെ.കനകരാജ്, എൻ.അനിൽകുമാർ എന്നിവർ ഗുണഭോക്താക്കളുടെ യോഗത്തിൽ പങ്കെടുത്തിരുന്നു.

അളന്ന് തിട്ടപ്പെടുത്തിയ ശേഷം നാല് സെൻറ് ഭൂമിയുടെ അനുവാദപത്രിക എത്രയും വേഗം വിതരണം ചെയ്യുമെന്ന് പ്രസിഡൻറ് യോഗത്തിൽ അറിയിച്ചിരുന്നു.


Share our post

THALASSERRY

കെ.എസ്.ആര്‍.ടി.സിയുടെ അവധിക്കാല ടൂര്‍ പാക്കേജ്

Published

on

Share our post

തലശ്ശേരി: തലശ്ശേരി കെ.എസ്.ആര്‍.ടി.സി അവധിക്കാല ടൂര്‍ പാക്കേജ് ഒരുക്കുന്നു. ഏപ്രില്‍ 18, മെയ് 23 തീയതികളില്‍ ഗവി, ഏപ്രില്‍ 25 ന് മൂന്നാര്‍, ഏപ്രില്‍ 25 ന് കൊച്ചി കപ്പല്‍ യാത്ര, മെയ് രണ്ടിന് വാഗമണ്‍ – കുമരകം, മെയ് ഏഴിന് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം – കുടജാദ്രി – ഉഡുപ്പി, മെയ് ഒന്‍പത്, മെയ് 30 തീയതികളില്‍ നെല്ലിയാമ്പതി, മെയ് 16 ന് മൂന്നാര്‍ എന്നിവിടങ്ങളിലേക്ക് ദ്വിദിന യാത്രയാണ് ഒരുക്കിയിരിക്കുന്നത്. ഏപ്രില്‍ 20, മെയ് 11, മെയ് 25 തീയതികളില്‍ നിലമ്പൂര്‍, ഏപ്രില്‍ 27, മെയ് നാല് തീയതികളില്‍ വയനാട്, മെയ് 18 ന് റാണിപുരം, മെയ് 25 ന് പൈതല്‍മല, എന്നിവിടങ്ങളിലേക്ക് ഏകദിന ടൂര്‍ പാക്കേജാണുള്ളത്.


Share our post
Continue Reading

THALASSERRY

സംസ്ഥാനത്തെ ആദ്യ അതിദാരിദ്ര്യമുക്ത മണ്ഡലമായി ധര്‍മ്മടം: പ്രഖ്യാപനം ഞായറാഴ്ച

Published

on

Share our post

ധര്‍മ്മടം: മണ്ഡലത്തെ സംസ്ഥാനത്തെ ആദ്യ അതിദാരിദ്യമുക്ത മണ്ഡലമായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിക്കും. ഏപ്രില്‍ 13 ഞായറാഴ്ച രാവിലെ 11:30 ന് പിണറായി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ രജിസ്ട്രേഷന്‍ പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷനാകും. ധര്‍മ്മടം മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകള്‍ ഇതിനോടകം അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. എംപിമാരായ കെ.സുധാകരന്‍, ഡോ. വി. ശിവദാസന്‍, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ.രത്നകുമാരി, ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലന്‍ എന്നിവര്‍ വിശിഷ്ടാതിഥികളാവും. പി എ യു പ്രൊജക്ട് ഡയറക്ടര്‍ എം. രാജേഷ്‌കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. തലശ്ശേരി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് സി.പി.അനിത, എടക്കാട് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് പി.കെ.പ്രമീള, ധര്‍മ്മടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ രവി, ചെമ്പിലോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ദാമോദരന്‍, അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പി. ലോഹിതാക്ഷന്‍, പെരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി ഷീബ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടി.കെ അരുണ്‍ തുടങ്ങിയവര്‍ പങ്കെടുക്കും.


Share our post
Continue Reading

THALASSERRY

തലശ്ശേരിയിൽ ‘സ്വപ്നക്കൂടി’ന്റെ താക്കോൽദാനം നിർവ്വഹിച്ചു

Published

on

Share our post

തലശ്ശേരി : തലശ്ശേരി എഞ്ചിനീയറിംഗ് കോളേജ് എൻ. എസ്. എസ്. യൂണിറ്റ് കെ.സി. എഫു മായി സഹകരിച്ചുകൊണ്ട് നിർമ്മിച്ചു നൽകുന്ന സ്വപ്നക്കൂടിന്റെ താക്കോൽദാനം:കേരള നിയമസഭാ സ്പീക്കർ അഡ്വ എ എൻ ഷംസീർ നിർവ്വഹിച്ചു.സ്വപ്നക്കൂടിന്റെ കോൺട്രാക്ടർ ശ്രീജിത്തിനെ സ്പീക്കർ പൊന്നാടയണിയിച്ചു. കെ ചിറ്റിലപ്പിള്ളി ഫൌണ്ടേഷൻ എ. പി. ജെ അബ്ദുൾ കലാം സാങ്കേതിക ശാസ്ത്ര സർവ്വകലാശാല എൻ. എസ്. എസ് സെല്ലുമായി സഹകരിച്ചു നടത്തുന്ന ഭവന നിർമ്മാണ പദ്ധതിയാണ് “സ്നേഹക്കൂട്”. പരിപാടിയിൽ കോളേജ് പ്രിൻസിപ്പാൾ ഇൻചാർജ് ഡോ. എബി ഡേവിഡ് അദ്ധ്യക്ഷ സ്ഥാനം വഹിച്ചു. എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർ പ്രൊഫ. ആശ വിജയൻ സ്വാഗതവും, ശ്രീ. വസന്തൻ മാസ്റ്റർ, വിജു പി, അജിത് പി, ജയചന്ദ്രൻ. സി, എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു. മുൻ വോളന്റീർ സെക്രട്ടറി അഭിജിത് ചന്ദ്ര പരിപാടിയിൽ നന്ദി അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!