ഇ-വാഹനം ചാര്‍ജ് ചെയ്യാനും ഗാര്‍ഹിക നിരക്ക്; ഫ്ലാറ്റുകളില്‍ ചാര്‍ജിങ് സ്റ്റേഷന്‍ നിര്‍മിക്കാം

Share our post

ഫ്ലാറ്റുകളില്‍ ഇ-വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിന് പൊതുവായ സ്റ്റേഷനോ പാര്‍ക്കിങ് സ്ഥലത്ത് ഓരോ വ്യക്തിക്കും പ്രത്യേക കണക്ഷനോ അനുവദിക്കാം. വീടുകളില്‍ ഇപ്പോള്‍ ഗാര്‍ഹികനിരക്കില്‍ വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് തുടരാം. ഇതിന് നിയമപരമായ പരിരക്ഷയുണ്ടായിരിക്കും.

വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ പുറത്തിറക്കിയ കരട് വൈദ്യുതിവിതരണ ചട്ടങ്ങളിലാണ് ഇ-വാഹനങ്ങള്‍ക്ക് പ്രോത്സാഹനമാകുന്ന വ്യവസ്ഥകള്‍. വീടുകളില്‍ ഇപ്പോള്‍ കാര്‍ ഷെഡിലേക്കും മറ്റും കണക്ഷന്‍ നീട്ടി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നുണ്ട്. നിലവിലെ ചട്ടങ്ങളനുസരിച്ച് ഇത്തരത്തില്‍ കണക്ഷന്‍ നീട്ടുന്നത് അനധികൃതമാണെന്ന് വ്യാഖ്യാനിക്കാം.

ഈ സാഹചര്യം ഒഴിവാക്കാന്‍ വീടുകളില്‍ എട്ടു കിലോവാട്ട് വരെ ശേഷിയുള്ള വാഹന ചാര്‍ജിങ് ഔട്ട്ലെറ്റ് സ്ഥാപിക്കാമെന്ന് ചട്ടം വ്യവസ്ഥ ചെയ്യുന്നു. ഇത് വീട്ടിലെ ഉപകരണങ്ങളുടെ മൊത്തം ശേഷിയുടെ 80 ശതമാനത്തില്‍ അധികമാകരുത്.

ഈ പരിധിയില്‍ കൂടിയാല്‍ അതനുസരിച്ച് കണക്ടഡ് ലോഡ് ഉയര്‍ത്തേണ്ടിവരും. വീടുകളിലും ഫ്ലാറ്റുകളിലും ഇ-വാഹന ചാര്‍ജിങ്ങിനായി സംവിധാനം ഉണ്ടെങ്കില്‍ ആ വിവരം കെ.എസ്.ഇ.ബി.യെ അറിയിച്ച് അനുവാദം വാങ്ങണം. എത്ര വീടുകളില്‍ ചാര്‍ജിങ് നടത്തുന്നുവെന്ന് വിലയിരുത്തി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!