രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ നിര്‍മിച്ച കേസിലെ പ്രധാന പ്രതി അറസ്റ്റില്‍

ന്യൂഡൽഹി: നടി രശ്മിക മന്ദാനയുടെ മോർഫ് ചെയ്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ആന്ധ്രാ പ്രദേശ് സ്വദേശിയാണ് പിടിയിലായത്. തെക്കേ ഇന്ത്യയിൽനിന്നാണ് പ്രതിയെ അറസ്റ്റു ചെയ്തതെന്ന് ഡൽഹി പോലീസ് അറിയിച്ചു.
അതേസമയം പ്രതിയുടെ വിവരങ്ങൾ പോലീസ് പുറത്തുവിട്ടില്ല. രശ്മിക മന്ദാന ലിഫ്റ്റിൽ കയറുന്ന തരത്തിലുള്ള വ്യാജ വീഡിയോ ആയിരുന്നു സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്. ലക്ഷക്കണക്കിന് ആളുകള്‍ സമൂഹ മാധ്യമങ്ങളിലൂടെ ഈ ഡീപ് ഫേക്ക് വീഡിയോ കണ്ടിരുന്നു.