ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ശുചീകരിക്കും
കണ്ണൂർ: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ശുചീകരിക്കും. പ്രസിഡൻ്റ് പി.പി. ദിവ്യയുടെ അധ്യക്ഷതയിൽ ചേർന്ന ഭരണ സമിതി യോഗത്തിലാണ് തീരുമാനം. ഇതിന്റെ ഭാഗമായി ആദ്യ ഘട്ടത്തിൽ നിടുംപൊയിൽ ചുരവും പയ്യാമ്പലം ബീച്ചും ശുചീകരിക്കും.
തീരദേശ ശുചീകരണം ലക്ഷ്യമിട്ട് ആരംഭിച്ച ‘ശുചിത്വ തീരം സുന്ദര തീരം’ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ബീച്ച് ശുചീകരണം. ജനകീയ പങ്കാളിത്തത്തോടെയാണ് പ്രവർത്തനങ്ങൾ നടത്തുക. 22-ന് സംഘാടക സമിതി യോഗം ചേരും.