ഇരിട്ടി ഉപജില്ല കായികമേള; തൊണ്ടിയിൽ സെയ്ന്റ് ജോൺസിന് ഇരട്ട കിരീടം

പേരാവൂർ : ഇരിട്ടി ഉപജില്ലാ കായികമേളയിൽ എൽ.പി വിഭാഗത്തിലും യു.പി കിഡ്ഡീസ് വിഭാഗത്തിലും ഒന്നാം സ്ഥാനങ്ങൾ നേടി തൊണ്ടിയിൽ സെയ്ന്റ് ജോൺസ് യു.പി സ്‌കൂൾ ഇരട്ട കിരീടം ചൂടി. എൽ.പി വിഭാഗത്തിൽ 72 പോയന്റുകൾ നേടി തൊണ്ടിയിൽ സെയ്ന്റ് ജോൺസ് യു.പി സ്‌കൂൾ ഒന്നും 30 പോയിന്റുകൾ നേടി ഇരിട്ടി ഐ.ഐ.എം. എൽ.പി സ്‌കൂൾ രണ്ടാം സ്ഥാനവും നേടി. യു.പി കിഡ്ഡീസ് വിഭാഗത്തിൽ 31 പോയന്റുകൾ നേടി തൊണ്ടിയിൽ സെയ്ന്റ് ജോൺസ് യു.പി സ്‌കൂൾ ഒന്നാം സ്ഥാനവും 21 പോയന്റുകൾ നേടി തലക്കാണി ഗവ. യു.പി സ്‌കൂൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
സമാപന സമ്മേളനം ഇരിട്ടി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ.എ. ബാബുരാജ് ഉദ്ഘാടനം ചെയ്തു. സെയ്ന്റ് ജോൺസ് യു.പി സ്‌കൂൾ അസി.മാനേജർ ഫാ. വിനോദ് ഇട്ടിയപാറ അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപകൻ സോജൻ വർഗീസ്, വി.കെ. ഈസ, പി.കെ. ദിനേശ്, വിനോദ് നടുവത്താനി എന്നിവർ സംസാരിച്ചു. വിജയികൾക്ക് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ട്രോഫികൾ വിതരണം ചെയ്തു.