നിരോധിത 300 മില്ലി കുടിവെള്ള കുപ്പികൾ പിടിച്ചെടുത്തു

Share our post

കണ്ണൂർ: ശുചിത്വ മാലിന്യ പരിപാലന രംഗത്തെ നിയമ ലംഘനങ്ങൾ അന്വേഷിക്കുന്ന ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾ പയ്യന്നൂരും ധർമ്മടത്തും നടത്തിയ പരിശോധനകളിൽ രണ്ട് ഏജൻസികളിൽ നിന്നും നിരോധിത 300 മില്ലി കുടിവെള്ള കുപ്പികൾ പിടിച്ചെടുത്തു. മാടായി മൊട്ടാമ്പ്രം ലിയ കാറ്ററിംഗ് , ധർമ്മടം മേലൂരിലെ ഡ്രീംവേ എന്നീ സ്ഥാപനങ്ങളിൽ നിന്നാണ് 2800 നിരോധിത 300 മില്ലി കുപ്പികൾ പിടിച്ചെടുത്തത്.

കാറ്ററിംഗ് ഏജൻസികൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും വിതരണം ചെയ്യുന്നതിനായി ഉൽപാദകരുടെ വിവരങ്ങൾ രേഖപ്പെടുത്താത്ത ബോട്ടിലുകൾ മലപ്പുറം ജില്ലയിൽ നിന്നും എത്തിച്ചതാണെന്ന് പരിശോധനയിൽ വ്യക്തമായി.

ഉത്പാദകർക്കെതിരെ നടപടി സ്വീകരിക്കുന്നതിന് വിവരങ്ങൾ മലപ്പുറം ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡിന് കൈമാറി. ഇരു സ്ഥാപനങ്ങൾക്കും 10000 രൂപ വീത പിഴ ചുമത്തി നടപടികൾ സ്വീകരിക്കാൻ ഗ്രാമ പഞ്ചായത്തുകൾക്ക് ജില്ലാ സ്ക്വാഡുകൾ നിർദേശം നൽകി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!