പ്രമേഹമുള്ളവരിൽ തിമിരം വരാനുള്ള സാധ്യത അഞ്ച് മടങ്ങ് കൂടുതൽ

Share our post

കണ്ണൂർ: തിമിരം 60 കഴിഞ്ഞവരുടെ അസുഖം എന്ന നിലയൊക്കെ മാറി. ഇപ്പോൾ 50-ന് താഴെയുള്ള നൂറുകണക്കിനാളുകളാണ് തിമിരശസ്ത്രക്രിയയ്ക്ക് വിധേയരാവുന്നത്. 50 വയസ്സിന് താഴെയുള്ളവരിലെ കാഴ്ചാവൈകല്യങ്ങളിൽ 25 ശതമാനത്തിലേറെയും കാരണം തിമിരമാണ്. ദേശീയ അന്ധതാ, കാഴ്ചവൈകല്യ സർവേ ഇതുവ്യക്തമാക്കുന്നുണ്ട്.

നിയന്ത്രണമില്ലാത്ത പ്രമേഹമാണ് കേരളത്തിൽ തിമിരം നേരത്തേ എത്തുന്നതിന്റെ പ്രധാന കാരണമെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു. സ്റ്റിറോയ്ഡ് മരുന്നുകൾ കൂടുതൽ ഉപയോഗിക്കുന്നവരിലും നേരത്തേയെത്താം. രോഗനിർണയസംവിധാനങ്ങൾ പുരോഗമിച്ചതിനാൽ തുടക്കത്തിൽതന്നെ കണ്ടെത്താനാവുന്നു എന്നത് മറ്റൊരു കാര്യം.

വർഷം രണ്ടുലക്ഷത്തിലധികം തിമിരശസ്ത്രക്രിയകളാണ് സംസ്ഥാനത്ത് നടക്കുന്നത്.

പ്രമേഹം ലെൻസിന്റെ ഘടനയെ മാറ്റുന്നു

പ്രമേഹമുള്ളവരിൽ തിമിരംവരാനുള്ള സാധ്യത അഞ്ച് മടങ്ങ് കൂടുതലാണ്. കണ്ണിലെ ലെൻസിൽ പ്രോട്ടീനാണ്. രക്തത്തിലെ പഞ്ചസാര ദീർഘകാലം കൂടിനിൽക്കുമ്പോൾ ഈ പ്രോട്ടീനിന്റെ ഘടന മാറും. അത് തിമിരത്തിന് വഴിവെക്കും.

ഡോ. ജോതിദേവ് കേശവദേവ്

ജോതിദേവ്സ് ഡയബറ്റിസ് റിസർച്ച് സെന്റർ തിരുവനന്തപുരം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!