ക്ഷീര സഹകാരി അവാര്‍ഡ്;അപേക്ഷ ക്ഷണിച്ചു

മികച്ച ക്ഷീര കര്‍ഷകരെ തെരഞ്ഞെടുക്കുന്ന ക്ഷീര സഹകാരി അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2023-24 വര്‍ഷത്തെ പ്രവര്‍ത്തന മികവാണ് പരിഗണിക്കുക. തെരഞ്ഞെടുക്കപ്പെടുന്ന 52 ക്ഷീര കര്‍ഷകര്‍ക്ക് ബഹുമതി പത്രവും സമ്മാനതുകയും ലഭിക്കും.
സംസ്ഥാനത്തെ മികച്ച ആപ്കോസ്, നോണ്‍ ആപ്കോസ് ക്ഷീരസംഘങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള ഡോ. വര്‍ഗീസ് കുര്യന്‍ അവാര്‍ഡിനും അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ ബ്ലോക്ക് ക്ഷീരവികസന യൂണിറ്റുകളില്‍ ലഭിക്കും.