സംസ്ഥാന ബഡ്സ് കലോത്സവം; ബലൂൺ പറത്തി കുട്ടികൾ

മുഴപ്പിലങ്ങാട് : കുടുംബശ്രീയുടെ നേതൃത്വത്തിൽ ബഡ്‌സ് സ്ഥാപനങ്ങളിലെ കുട്ടികൾക്കായുള്ള സംസ്ഥാന കലോത്സവത്തിന്റെ ഭാഗമായി മുഴപ്പിലങ്ങാട് ബീച്ചിൽ കുട്ടികൾ ബലൂൺ പറത്തി. ജില്ലാ പഞ്ചായത്തംഗം കെ.വി. ബിജു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ടി. സജിത അധ്യക്ഷയായി.
സ്ഥിരംസമിതി അധ്യക്ഷ എം. ഷീബ, ഐ.സി.ഡി.എസ്. ചെയർപേഴ്സൺ കെ.വി. നിമിഷ, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ഡോ. എം. സുർജിത്, അസി. പ്രോഗ്രാം മാനേജർമാരായ അരുൺ പി. രാജൻ, ഡാനി ലിബിനി, അഭിരാമി, ജില്ലാ പ്രോഗ്രാം മാനേജർ പി. വിനേഷ് എന്നിവർ പങ്കെടുത്തു.
20, 21 തീയതികളിൽ തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിലാണ് കലോത്സവം. 20-ന് രാവിലെ 10-ന് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. 18 ഇനങ്ങളിലായി 296 കലാകാരന്മാർ മാറ്റുരയ്ക്കും. ബഡ്‌സ് സ്ഥാപനങ്ങളുടെ തീം സ്റ്റാളും കുട്ടികളും രക്ഷിതാക്കളും ചേർന്ന് നിർമിക്കുന്ന ഉത്പന്നങ്ങളുടെ പ്രദർശന-വിപണന മേളയും ഉണ്ടാകും.