എ.ബി.സി.ഡി. പദ്ധതി; 27 അക്ഷയകേന്ദ്രങ്ങളിൽ ഗോത്രസൗഹൃദ കൗണ്ടറുകൾ പ്രവർത്തിക്കും

കണ്ണൂർ : അക്ഷയ ബിഗ് കാമ്പയിൻ ഫോർ ഡോക്യുമെന്റ് ഡിജിെറ്റെസേഷൻ (എ.ബി.സി.ഡി.) പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട അക്ഷയ കേന്ദ്രങ്ങളിൽ ഗോത്രസൗഹൃദ കൗണ്ടറുകൾ ഒരുക്കുന്നു. 22 മുതൽ ഫെബ്രുവരി 29 വരെ തിരഞ്ഞെടുക്കപ്പെട്ട 27 അക്ഷയ കേന്ദ്രങ്ങളിലാണ് കൗണ്ടറുകൾ പ്രവർത്തിക്കുക. സേവനം സൗജന്യമാണ്.പട്ടികവർഗ വിഭാഗക്കാർക്ക് ആധികാരിക രേഖകളുണ്ടെന്ന് ഉറപ്പുവരുത്താനും അത് ഡിജിറ്റൽ ലോക്കറിൽ സൂക്ഷിക്കാനുമായി ക്യാമ്പുകൾ നടത്തുന്നുണ്ട്. ഇവയിൽ പങ്കെടുക്കാൻ പറ്റാത്തവർക്കാണ് കൗണ്ടറുകൾ ഒരുക്കുന്നത്.
അക്ഷയ കേന്ദ്രങ്ങളുടെ കോഡ്, പ്രവർത്തിക്കുന്ന സ്ഥലം എന്ന ക്രമത്തിൽ
കെ.എൻ.ആർ. 113-എടൂർ, 114-കീഴ്‌പ്പള്ളി, 072-പയ്യാവൂർ, 070-ഉളിക്കൽ, 069-പടിയൂർ, 068-ബ്ലാത്തൂർ, 120-വള്ളിത്തോട്, 119-മാടത്തിയിൽ, 122-കൊളക്കാട്, 121-കണിച്ചാർ, 135-മുഴക്കുന്ന്, 124-ചുങ്കക്കുന്ന്, 125-അമ്പായത്തോട്, 133-തുണ്ടിയിൽ, 131- കെ.പി.ആർ. നഗർ, 126-കേളകം, 117-കുട്ടിമാവിൻ കീഴിൽ, 118-തെക്കംപൊയിൽ, 128-കോളയാട്, 142-ചിറ്റാരിപ്പറമ്പ്, 145- ചെറുവാഞ്ചേരി, 153-കല്ലിക്കണ്ടി, 233-തിരുമേനി, 044-ഉദയഗിരി, 049-കരുവഞ്ചാൽ, 029-തേർത്തല്ലി, 112-ഇരിട്ടി ടൗൺ.