പാലിയേറ്റീവ് ദിനാചരണം; പേരാവൂർ ഫോറം ഭക്ഷണ കിറ്റുകൾ കൈമാറും

പേരാവൂർ : പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി പേരാവൂർ പഞ്ചായത്തും, ആരോഗ്യവകുപ്പും നടത്തുന്ന പാലിയേറ്റീവ് ദിനാചരണത്തിലേക്ക് പേരാവൂർ ഫോറം വാട്സ്ആപ്പ് കൂട്ടായ്‌മ 50 ഭക്ഷണ കിറ്റുകൾ നൽകും. വ്യാഴാഴ്ച നടക്കുന്ന പാലിയേറ്റീവ് ദിനാചരണ പരിപാടിയിൽ വച്ചാണ് കിറ്റുകൾ പേരാവൂർ പഞ്ചായത്ത് ആരോഗ്യവകുപ്പ് കൈമാറുക. 50 കിറ്റുകളിലായി ഏകദേശം 25000 രൂപ വിലമതിക്കുന്ന ഭക്ഷണ സാധനങ്ങളാണ് കൂട്ടായ്മ അംഗങ്ങൾ നൽകുന്നത്. ഫോറം അഡ്മിന്മാരായ ബേബി കുര്യൻ, പ്രശാന്ത് മണത്തണ, ഡാനിയേൽ ഫ്രാൻസിസ് എന്നിവരുടെ നേതൃത്വത്തിലാണ് ഭക്ഷണ കിറ്റുകൾ കൈമാറുക.