ബോയ്സ് ടൗൺ റോഡിൽ സംരക്ഷണഭിത്തി തകർന്നു

പാൽച്ചുരം: ബോയ്സ്ടൗൺ-പാൽച്ചുരം റോഡിൽ ചെകുത്താൻതോടിന് സമീപം റോഡിന്റെ സംരക്ഷണഭിത്തി തകർന്നു. ചുരംറോഡിലെ വീതികുറഞ്ഞ ഭാഗത്തെ സംരക്ഷണഭിത്തിയാണ് തകർന്നത്.
തകർന്ന സംരക്ഷണഭിത്തിക്ക് സമീപത്തുള്ള സംരക്ഷണഭിത്തികൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വീതി കുറഞ്ഞ ഭാഗത്തെ സംരക്ഷണഭിത്തി തകർന്നത് വലിയ അപകടഭീഷണിയാണ് ഉയർത്തുന്നത്. സംരക്ഷണ ഭിത്തി വാഹനം ഇടിച്ച് തകർന്നതാകാനാണ് സാധ്യതയെന്ന് നാട്ടുകാർ പറഞ്ഞു. അടിയന്തരമായി സംരക്ഷണ ഭിത്തി പുനർനിർമിക്കണമെന്നാണ് നാട്ടുകാരും വാഹനയാത്രക്കാരും ആവശ്യപ്പെടുന്നത്.