കണ്ണൂരിൽ പെണ്‍കുട്ടിയുടെ മോര്‍ഫ് ചെയ്ത ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച യുവാവിനെതിരെ പോക്‌സോ കേസെടുത്തു

കണ്ണൂര്‍ : ചക്കരക്കല്‍ പൊലിസ് സ്‌റ്റേഷന്‍ പരിധിയില്‍ പ്രായപൂര്‍ത്തികയാകാത്ത പെണ്‍കുട്ടിയുടെ ഫോട്ടോ മോര്‍ഫു ചെയ്തു നവമാധ്യമത്തില്‍ പ്രചരിപ്പിച്ച സഹപാഠിക്കെതിരെ പോക്‌സോ നിയമപ്രകാരം പൊലിസ് കേസെടുത്തു.
തന്റെ ഫോട്ടോ ഇന്‍സ്റ്റന്റ്ഗ്രാമില്‍ പോസ്റ്റു ചെയ്തതു കണ്ടപെണ്‍കുട്ടി വിവരം ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ബന്ധുക്കള്‍ ചക്കരക്കല്‍ പൊലിസില്‍ പരാതി നല്‍കിയത്. പെണ്‍കുട്ടിയുടെമൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലിസ് സഹപാഠിക്കെതിരെ കേസെടുത്തത്.
കഴിഞ്ഞ ദിവസം കൂത്തുപറമ്പ് പൊലിസ് സ്‌റ്റേഷനിലും ഇതിനുസമാനമായ സംഭവമുണ്ടായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മോര്‍ഫു ചെയ്ത ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിന് കൂത്തുപറമ്പ് തൊക്കിലങ്ങാടി സ്വദേശിക്കെതിരെയാണ് പൊലിസ് കേസെടുത്തത്.