ഇരിട്ടി താലൂക്ക് ആസ്പത്രിയിലെ മാതൃ-ശിശു വാർഡിന്റെ പ്രവർത്തനം; ബി.ജെ.പി. ധർണ നടത്തി

ഇരിട്ടി : ഇരിട്ടി താലൂക്ക് ആസ്പത്രിയിലെ മാതൃശിശു വാർഡ് പ്രവർത്തനക്ഷമമാക്കുന്നതിൽ ആരോഗ്യ വകുപ്പ് കാണിക്കുന്ന അനാസ്ഥയ്ക്കെതിരേ ബി.ജെ.പി ഇരിട്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആസ്പത്രിക്ക് മുന്നിൽ ധർണ നടത്തി.
സംസ്ഥാന കൗൺസിലംഗം ബേബി സുനാഗർ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി. ഏരിയാ പ്രസിഡന്റ് വി.എം. പ്രശോഭ് അധ്യക്ഷനായി.
ജില്ലാ കമ്മിറ്റി അംഗം സി.ബാബു, നഗരസഭാ കൗൺസിലർ എ.കെ.ഷൈജു, എം. ശ്രീരാജ്, പി.ജിനേഷ് എന്നിവർ സംസാരിച്ചു. മണ്ഡലം നേതാക്കളായ അജേഷ് നടുവനാട്, പ്രിജേഷ് അളോറ, കൗൺസിലർമാരായ പി.പി.ജയലക്ഷ്മി, എൻ.സിന്ധു എന്നിവർ നേതൃത്വം നൽകി.