കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് പി. ഇന്ദിര

കണ്ണൂർ : ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് പി. ഇന്ദിരയെ നിർദേശിച്ചതായി കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം തീരുമാനിച്ചതായി ഡി.സി.സി. പ്രസിഡന്റ് മാർട്ടിൻ ജോർജ് അറിയിച്ചു. ഒഴിവുവരുന്ന പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തേക്ക് വി.കെ. ശ്രീലതയെയും നിർദേശിച്ചു. പാർലമെന്ററി പാർട്ടി ലീഡർ അഡ്വ. ടി.ഒ. മോഹനൻ അധ്യക്ഷത വഹിച്ചു. സുരേഷ് ബാബു എളയാവൂർ, കൂക്കിരി രാജേഷ്, എം.പി. രാജേഷ്, പി. ഇന്ദിര, ഷാഹിന മൊയ്തീൻ, വി.കെ. ശ്രീലത, മിനി അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.