Connect with us

MATTANNOOR

മട്ടന്നൂരിൽ ഗതാഗത പരിഷ്‌കരണം കർശനമാക്കും

Published

on

Share our post

മട്ടന്നൂർ : നഗരത്തിൽ ട്രാഫിക് പരിഷ്കരണം കർശനമായി നടപ്പാക്കാൻ നഗരസഭാ ട്രാഫിക് കമ്മിറ്റി യോഗത്തിൽ തീരുമാനം. വിമാനത്താവള നഗരമായ മട്ടന്നൂരിൽ അനധികൃത പാർക്കിങ്ങും ഗതാഗതക്കുരുക്കും രൂക്ഷമായതോടെയാണ് മാസങ്ങൾക്ക് മുൻപ് പരിഷ്കരണം തുടങ്ങിയത്. പരിഷ്കരണം നടപ്പാകുന്നുണ്ടോയെന്ന് ഉൾപ്പെടെ പരിശോധിക്കുന്നതിനും അനധികൃത പാർക്കിങ് ഒഴിവാക്കുന്നതിനുമാണ് ട്രാഫിക് കമ്മിറ്റി യോഗം ചേർന്നത്. 

ബസ് സ്റ്റാൻഡിൽ ബസുകൾ പ്രവേശിക്കുന്ന ഭാഗത്തെ പാർക്കിങ്, ചരക്ക് ഇറക്കുന്ന വാഹനങ്ങൾക്ക് ബസ് സ്റ്റാൻഡിൽ പ്രവേശിക്കുന്നതിന് നിശ്ചിത സമയ പരിധി തുടങ്ങിയവ പരിഷ്കരണത്തിന്റെ ഭാഗമായി കൊണ്ടുവന്നിരുന്നു. എന്നാൽ അനധികൃത പാർക്കിങ് വീണ്ടും വർധിച്ചതായി യോഗത്തിൽ ചർച്ചയായി. ബസ് സ്‌റ്റാൻഡിനു പിറകിലായി ഗതാഗത തടസ്സമുണ്ടാക്കുന്ന വിധം വാഹനങ്ങൾ നിർത്തിയിടുന്നത് ഒഴിവാക്കി.

ഓട്ടോ സ്‌റ്റാൻഡുകളിൽ ഓട്ടോറിക്ഷകളുടെ എണ്ണം ക്രമീകരിച്ചിരുന്നു. തലശ്ശേരി റോഡിൽ സീബ്ര ലൈൻ മുതൽ പി.കെ.കെ എന്റർപ്രൈസ് വരെ മാത്രമാണ് ഓട്ടോറിക്ഷകൾക്ക് പാർക്കിങ് അനുവദിച്ചിരുന്നത്. ആംബുലൻസ് പാർക്കിങ് തലശ്ശേരി റോഡിൽ കനാലിന് സമീപത്തേക്ക് മാറ്റിയിരുന്നു. ഇതൊക്കെ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനും പരിഷ്കരണം കർശനമാക്കാനും തീരുമാനിച്ചു. വാഹനങ്ങൾ തലങ്ങും വിലങ്ങും നിർത്തിയിട്ട് ഗതാഗത തടസ്സമുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി.

നഗരസഭ ചെയർമാൻ എൻ. ഷാജിത്ത് അധ്യക്ഷത വഹിച്ചു. മട്ടന്നൂർ പൊലീസ് ഇൻസ്പെക്ടർ കെ.വി. പ്രമോദൻ, എസ്.ഐ അബ്ദുൽ നാസർ, നഗരസഭ സൂപ്രണ്ട് രാമചന്ദ്രൻ, വ്യാപാരി വ്യവസായി നേതാക്കളായ മുസ്‌തഫ ദാവാരി, പി.കെ.നാരായണൻ, ഗണേശൻ കുന്നുമ്മൽ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.പി. രമേശൻ, അണിയേരി അച്ചുതൻ, സിദ്ദീഖ് മണ്ണൂർ, വിവിധ സംഘടനാ പ്രതിനിധികൾ, ഡ്രൈവർമാർ തുടങ്ങിയവർ പങ്കെടുത്തു.


Share our post

MATTANNOOR

കണ്ണൂർ-മുംബൈ സർവീസ് തുടങ്ങി എയർ ഇന്ത്യ എക്സ്പ്രസ്

Published

on

Share our post

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാന താവളത്തിൽ നിന്ന് മുംബൈ റൂട്ടിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ സർവീസ് ആരംഭിച്ചു. ആഴ്ചയിൽ മൂന്ന് ദിവസമാണ് സർവീസ്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ രാത്രി 10.30ന് മുംബൈയിൽ നിന്ന് പുറപ്പെട്ട് രാത്രി 12.30ന് കണ്ണൂരിൽ എത്തി ബുധൻ, വെള്ളി, ശനി ദിവസങ്ങളിൽ വെളുപ്പിന് 1.20ന് പുറപ്പെട്ട് 3.10ന് മുംബൈയിൽ എത്തുന്ന തരത്തിലാണ് സമയക്രമം. 3800 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. യൂറോപ്പ്, യു.എസ്.എ വിമാന താവളത്തിലേക്ക് മുംബൈ വഴി കണക്‌ഷൻ സർവീസ് സാധ്യമാകുന്ന തരത്തിലാണ് കണ്ണൂർ മുംബൈ സമയം ക്രമീകരിച്ചിരിക്കുന്നത് എന്ന് എയർലൈൻ പ്രതിനിധി അറിയിച്ചു.


Share our post
Continue Reading

MATTANNOOR

വാഹന മോഷ്ടാവ് മട്ടന്നൂർ പോലീസിന്റെ പിടിയിൽ

Published

on

Share our post

മട്ടന്നൂർ: ചാവശ്ശേരിയിൽ സ്‌കൂട്ടർ മോഷ്ടിച്ചു കടന്നു കളഞ്ഞ പ്രതിയെ പാലക്കാട്‌ റെയിൽവേ സ്റ്റേഷനിൽ വെച്ച് മട്ടന്നൂർ പോലീസ് പിടികൂടി.തൃശൂർ മേലെപുരക്കൽ അഭിജിത് (22) ആണ് പിടിയിലായത്. മാർച്ച്‌ 19 നു രാവിലെ ചാവശ്ശേരി വർക്ക്‌ഷോപ്പിൽ നിർത്തിയിട്ട  ആക്റ്റീവ സ്കൂട്ടറാണ് മോഷണം പോയത്. തുടർന്ന് മട്ടന്നൂർ പോലീസ് 65 ഓളം സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് പാലക്കാട് ആർ.പി.എഫിന്റെ സഹായത്തോടെ പാലക്കാട്‌ റയിൽവേ സ്റ്റേഷനിൽ വെച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്. ഒറ്റപ്പാലം, എറണാകുളം സെൻട്രൽ, കുന്നത്ത് നാട് പോലീസ് സ്റ്റേഷനുകളിൽ വാഹന മോഷണ കേസുകളിലെ പ്രതിയാണ് അഭിജിത്. മട്ടന്നൂർ പോലീസ് ഇൻസ്‌പെക്ടർ അനിൽ എം ന്റെ നേതൃത്തത്തിൽ എസ്.ഐ ലിനീഷ്,സിവിൽ പോലീസ് ഓഫീസർ മാരായ രതീഷ് കെ. ഷംസീർ അഹമ്മദ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.


Share our post
Continue Reading

MATTANNOOR

കണ്ണൂർ-ബെംഗളൂരു എയർ ഇന്ത്യ എക്സ്സ്പ്രസ് സർവീസ് ഏപ്രിൽ അഞ്ച് മുതൽ

Published

on

Share our post

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് ബെംഗളൂരുവിലേക്ക് ഏപ്രിൽ 5 മുതൽ സർവീസ് നടത്തും. സമ്മർ ഷെഡ്യൂ ളിൽ ഉൾപ്പെടുത്തി ആഴ്ചയിൽ 2 ദിവസമാണു (ശനി, ഞായർ) സർവീസ്. വിന്റർ ഷെഡ്യൂളിൻ്റെ അവസാനം, ജനുവരി 3 മുതൽ എയർ ഇന്ത്യ എക്‌സ്പ്രസ് കണ്ണൂർ-ബെംഗളൂരു സെക്‌ടറിൽ ആഴ്‌ചയിൽ ഒരു ദിവസം സർവീസ് നടത്തിയിരുന്നു. മുൻപ് ഇതേ റൂട്ടിൽ പ്രതിദിന സർവീസ് നടത്തിയിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!