തോലമ്പ്ര സ്വദേശി അഭിജിത്തിന് വെള്ളി മെഡൽ

പേരാവൂർ : കണ്ണൂർ യൂണിവേഴ്സിറ്റി ഇന്റർകൊളിജിയറ്റ് ബെസ്റ്റ് ഫിസിക് ചാമ്പ്യൻഷിപ്പിൽ (80KG) എടത്തൊട്ടി ഡി പോൾ കോളജിലെ ബിരുദ വിദ്യാർത്ഥി സി.അഭിജിത് വെള്ളിമെഡൽ നേടി. തോലമ്പ്രയിലെ പരേതനായ പൊന്നമ്പത്ത് മനോജിന്റെയും വിജിനിയുടെയും മകനാണ്. മാലൂർ ഫിനിക്സ് ജിമ്മിൽ ഷിനു ചൊവ്വയുടെ കീഴിലാണ് അഭിജിത്ത് പരിശീലനം നടത്തുന്നത്.