സൗജന്യ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കണ്ണൂർ : കേന്ദ്ര നൈപുണ്യ വികസന വകുപ്പിന് കീഴില്‍ കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രി കൗശല്‍ കേന്ദ്രയില്‍ ഫാഷന്‍ ഡിസൈനിങ്, ജെറിയാടിക് കെയര്‍ ഗിവര്‍ പാലിയേറ്റീവ് കെയര്‍, ഡിമന്‍ഷ്യ കെയര്‍, ടെലികോം ടെക്നീഷ്യന്‍ (ഐ.ഒ.ടി.ഡിവൈസ്), ഇലക്ട്രോണിക് മെഷീന്‍ മെയിന്റനന്‍സ് എക്സിക്യൂട്ടീവ്, ഇന്‍ഫ്രാസ്ട്രക്ചര്‍ ടെക്നീഷ്യന്‍ (5 ജി നെറ്റ് വര്‍ക്ക്) എന്നീ ഹ്രസ്വകാല സൗജന്യ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മിനിമം യോഗ്യത എസ്.എസ്.എല്‍.സി. പ്രായ പരിധി 35 വയസ്. ഫോണ്‍: 7907413206.