ഭൂമി തരംമാറ്റ അദാലത്ത്: 251 അപേക്ഷകൾ തീർപ്പാക്കി

വയനാട്: ഭൂമി തരംമാറ്റ അദാലത്ത്നടന്നു. ജില്ലയിൽ 251 അപേക്ഷകൾ തീർപ്പാക്കി. തരം മാറ്റത്തിനുള്ള ഉത്തരവുകൾ കൈമാറി. മൂന്ന് താലൂക്കുകളിൽ നിന്നായി 378 അപേക്ഷകളാണ് ലഭിച്ചത്.
നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം സൗജന്യ ഭൂമി തരം മാറ്റുന്നതിന് അർഹതയുള്ള 25 സെൻ്റ് വരെ വിസ്തൃതിയുള്ള ഭൂമിയുടെ അപേക്ഷകളാണ് അദാലത്തിൽ പരിഗണിച്ചത്.