ട്രെയിനില്‍ യുവതിക്ക് നേരേ ലൈംഗിക അതിക്രമം; യുവാവ് അറസ്റ്റില്‍

കോട്ടയം: അമൃത എക്സ്പ്രസില്‍വച്ച് യുവതിക്ക് നേരേ ലൈംഗിക അതിക്രമം നടത്തിയ യുവാവ് പിടിയില്‍. കോഴിക്കോട് ഇരിങ്ങല്‍ സ്വദേശി അഭിലാഷിനെയാണ് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച വൈകിട്ടാണ് സംഭവം. മധുരയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന ട്രെയിന്‍ കോട്ടയം വിട്ടതിന് പിന്നാലെ ഇയാള്‍ യുവതിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. തുടര്‍ന്ന് യുവതി കായംകുളം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങുകയായിരുന്നു. തിരുവനന്തപുരം സ്വദേശിനിയായ യുവതിയാണ് പരാതി നല്‍കിയത്.