സുരക്ഷിത യാത്ര: ബോധവത്കരണവുമായി വിദ്യാർഥികൾ

മട്ടന്നൂർ : അപകടങ്ങൾ പതിവായ തെരൂർ വളവിൽ സുരക്ഷാ ബോധവത്കരണവുമായി തെരൂർ എം.എൽ.പി. സ്കൂളിലെ മൂന്നാംതരം വിദ്യാർഥികൾ. റോഡരികിൽ സുരക്ഷാ ബോധവത്കരണ ബോർഡ് സ്ഥാപിച്ചും യാത്രക്കാരോട് ബോധവത്കരണം നടത്തിയുമാണ് സുരക്ഷിതയാത്ര എന്ന സന്ദേശം പകർന്നത്. പരിസരപഠനത്തിലെ സുരക്ഷിതയാത്ര എന്ന പാഠത്തെ ആസ്പദമാക്കിയാണ് പ്രവർത്തനങ്ങൾ നടത്തിയത്.
പ്രഥമാധ്യാപകൻ പി.വി. സഹീർ ഉദ്ഘാടനംചെയ്തു. കെ. ഫായിസ്, സി. റിഷാദ, എസ്.എം. റിഷാദ്, ശാരിക ബാബു എന്നിവർ നേതൃത്വംനൽകി.