Connect with us

Kerala

സഹകരണ സംഘങ്ങളുടെ ഇതര ബാങ്ക്​ നിക്ഷേപങ്ങൾ കേരള ബാങ്കിലേക്ക്​ മാറ്റാൻ നിർദേശം

Published

on

Share our post

തിരുവനന്തപുരം: സഹകരണ സംഘങ്ങളുടെ വിവിധ ബാങ്കുകളിലുള്ള കറൻ്റ്-സേവിങ്സ് അ ക്കൗണ്ട് (സി.എ.എസ്.എ) നിക്ഷേപങ്ങൾ കേരള ബാങ്കിലേക്ക് മാറ്റാൻ നിർദേശം. കേരള ബാങ്കിൽ എല്ലാ ഓൺലൈൻ സേവനങ്ങളും നിലവിൽവന്ന സാഹചര്യത്തിൽ ഇത്തരം നിക്ഷേപം പൂർണമായും ഇവിടേക്ക് മാറ്റാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇക്കാര്യം പാലിക്കുന്നുണ്ടോയെന്ന് ഓഡിറ്റ് വേളയിൽ ഉദ്യോഗസ്ഥർ ഉറപ്പാക്കണമെന്നും സഹകരണ സംഘം രജിസ്ട്രാറുടെ അറി യിപ്പിൽ പറയുന്നു.

അതേസമയം, കേരള ബാങ്കിനെ മാത്രം പരിഗണിക്കുകയും മറ്റു സഹകരണ സംഘങ്ങളെ പ്രതിസന്ധിയിലാക്കുകയും ചെയ്യുന്ന തീരുമാനങ്ങൾ സഹകരണ വകുപ്പിൽ നിന്ന് ഉണ്ടാകുന്നെന്ന പരാതി വ്യാപകമാണ്. സംഘങ്ങളുടെ പലിശ നിരക്ക് കേരള ബാങ്ക് പുനഃപരിശോധിക്കണമെന്നാണ് പ്രധാന ആവശ്യം.

കേരള ബാങ്കിനെ മാത്രം സഹായിക്കാനും പ്രാഥമിക സഹകരണ സംഘങ്ങളെ തകർക്കാനുമാണ് രജിസ്ട്രാറുടെ സർക്കുലറെന്ന് സഹകരണ ജനാധിപത്യ വേദി ചെയർമാൻ അഡ്വ. കരകുളം കൃഷ്ണപിള്ള പറഞ്ഞു. പലിശ നിർണയ സമിതി തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കുലർ. കാലാകാലങ്ങളിൽ പ്രാഥമിക സഹകരണ സംഘങ്ങൾ സ്വരൂപിക്കുന്ന നിക്ഷേപങ്ങൾ അതേ പലിശ നിരക്കിലാണ് കേരള ബാങ്ക് സ്വീകരിക്കുന്നത്.

പ്രാഥമിക സഹകരണ സംഘങ്ങൾ സ്വരൂപിക്കുന്ന നിക്ഷേപങ്ങൾക്ക് 9.5 ശതമാനം പലിശയാണ് നൽകേണ്ടി വരുന്നത്. അത് കേരള ബാങ്കിൽ നിക്ഷേപിക്കുമ്പോൾ കിട്ടുന്നത് 8.5 ശതമാനം മാത്രം. ഈ ഇനത്തിൽ വരുന്ന ഭാരിച്ച നഷ്ടം നികത്താനാകാത്തതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, സർവിസ് സഹകരണ ബാങ്കുകൾക്ക് ഒഴികെ സഹകരണ സ്ഥാപനങ്ങൾക്ക് യാതൊരു സാമ്പത്തിക സഹായവും കേരള ബാങ്കിൽനിന്ന് ലഭിക്കുന്നില്ലെന്ന് സഹകാരികൾ കുറ്റപ്പെടുത്തുന്നു. ആധുനിക ബാങ്കിങ് സൗകര്യങ്ങൾ പൂർണമായി നടപ്പാക്കാത്ത കേരള ബാങ്കിന് വേണ്ടി മറ്റ് ബാങ്കുകളിലെ നിക്ഷേപങ്ങൾ പൂർണമായി മാറ്റണമെന്ന് നിർദേശിക്കുന്നത് ന്യായീകരിക്കാൻ കഴിയില്ലെന്നും അവർ ചൂണ്ടിക്കാട്ടി.


Share our post

Kerala

പുതിയ സിനിമകളുടെ വ്യാജപതിപ്പുകള്‍ ടെലിഗ്രാമിലെത്തുന്നതിനെതിരെ പരാതി

Published

on

Share our post

കൊച്ചി: തുടര്‍ച്ചയായി സിനിമകളുടെ വ്യാജപതിപ്പുകള്‍ പുറത്തിറങ്ങുന്നതില്‍ സര്‍ക്കാരിന് പരാതി നല്‍കി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. ഇറങ്ങുന്ന സിനിമകളുടെ വ്യാജ പതിപ്പുകള്‍ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ വരുന്നതില്‍ നടപടിയെടുക്കണമെന്ന് ആവിശ്യപ്പെട്ടു കൊണ്ടാണ് പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് തുടരും സിനിമയുടെ വ്യാജ പതിപ്പ് ടൂറിസ്റ്റ് ബസ്സില്‍ പ്രദര്‍ശിപ്പിച്ചത്. പുറകില്‍ വന്ന കാര്‍ യാത്രക്കാര്‍ ദൃശ്യങ്ങള്‍ സഹിതം നടന്‍ ബിനു പപ്പുവിന് അയച്ചുകൊടുക്കുകയായിരുന്നു. ഇതിനെതിരെ സിനിമയുടെ നിര്‍മാതാക്കള്‍ പൊലീസിലും സൈബര്‍സെല്ലിലും പരാതി നല്‍കിയിരുന്നു. ഇതില്‍ നടപടിയെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചതിനു പിന്നാലെയാണ് പ്രൊഡ്യൂസേര്‍സ് അസോസിയേഷനും പരാതിയുമായി രംഗത്ത് വന്നത്. മുമ്പും വ്യാജ പതിപ്പുകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയുരുന്നെങ്കിലും കാര്യമായ നടപടികളൊന്നുമുണ്ടായിരുന്നില്ല. ഇതോടെയാണ് സര്‍ക്കാരിന് പരാതി നല്‍കുന്നത്. തീയറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്ന സിനിമകളുടെ വ്യാജ പതിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത് മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ സഹിതം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് പരാതി നല്‍കിയിരിക്കുന്നത്. വ്യാജ പതിപ്പുകള്‍ കാണുകയും ഡൗണ്‍ലോഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു. ഇതോടെ വ്യാജ പതിപ്പുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി മുന്നോട്ട് പോകാനാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തീരുമാനം.


Share our post
Continue Reading

Kerala

മോഷ്ടാവ് തൊരപ്പൻ സന്തോഷിനെ വയനാട്ടിൽ നിന്നും പോലീസ് പിടികൂടി

Published

on

Share our post

മാനന്തവാടി : മോഷ്ടാവ് തൊരപ്പൻ സന്തോഷിനെപനമരം പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും പോലീസ് പിടികൂടി. ഇന്നലെ രാത്രിയാണ് വാഹന പരിശോധനയ്ക്കിടെ സന്തോഷ് പിടിയിലാവുന്നത്. മുഴക്കുന്ന് സ്റ്റേഷൻ പരിധിയിൽ സന്തോഷ്‌ എത്തിയതായി ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ വയനാട്ടിൽ നിന്നാണ് സന്തോഷിനെ പോലീസ് പിടികൂടിയത്.


Share our post
Continue Reading

Kerala

അൺലിമിറ്റഡ് കോളും മറ്റ് ആനുകൂല്യങ്ങളും; ഹജ്ജ് തീർഥാടകർക്കായി റോമിങ് പ്ലാനുകളുമായി Vi

Published

on

Share our post

കൊച്ചി: ഇന്ത്യയിലെ മുൻനിര ടെലികോം സേവനദാതാക്കളിലൊന്നായ വി (വോഡഫോൺ ഐഡിയ) പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്കായി അൺലിമിറ്റഡ് ഇൻകമിംഗ് കോളുകളുമായി ഗൾഫ് മേഖലയ്ക്കായുള്ള ആദ്യ ഇന്റർനാഷണൽ റോമിങ് പാക്കേജുകൾ അവതരിപ്പിച്ചു. അൺലിമിറ്റഡ് ഇൻകമിംഗ് കോളുകൾക്ക് പുറമെ, ഈ പാക്കേജുകളിൽ 20 ദിവസത്തെയും 40 ദിവസത്തെയും കാലാവധിയോടുകൂടി അധിക ഡാറ്റാ ക്വോട്ട, സൗജന്യ ഔട്ട്‌ഗോയിംഗ് മിനിറ്റുകൾ, എസ്എംഎസ് ആനുകൂല്യങ്ങൾ എന്നിവ ലഭിക്കും.ഉയർന്ന ഇന്റർനാഷണൽ റോമിങ് നിരക്കുകളെക്കുറിച്ച് ആശങ്കപ്പെടാതെ, ഈ ദീർഘകാലാവധിയുള്ള പ്ലാനുകൾ പ്രത്യേകിച്ച് ഹജ്ജ് തീർത്ഥാടകർക്ക് ഏറെ ഉപയോഗപ്രദമാകും.

ഉയർന്ന ഇന്റർനാഷണൽ റോമിങ് നിരക്കുകളെക്കുറിച്ച് ആശങ്കപ്പെടാതെ, ഈ ദീർഘകാലാവധിയുള്ള പ്ലാനുകൾ പ്രത്യേകിച്ച് ഹജ്ജ് തീർത്ഥാടകർക്ക് ഏറെ ഉപയോഗപ്രദമാകും.

പ്രീപെയ്ഡ് പാക്കേജുകൾ

1199 രൂപയ്ക്ക് 20 ദിവസത്തേക്ക്: അൺലിമിറ്റഡ് ഇൻകമിംഗ് കോളുകൾ, 2 ജിബി ഡാറ്റ, 150 മിനിറ്റ് ഔട്ട്‌ഗോയിംഗ് കോളുകൾ, ഓരോ എസ്എംഎസിനും 15 രൂപ.
2388 രൂപയ്ക്ക് 40 ദിവസത്തേക്ക്: അൺലിമിറ്റഡ് ഇൻകമിംഗ് കോളുകൾ, 4 ജിബി ഡാറ്റ, 300 മിനിറ്റ് ഔട്ട്‌ഗോയിംഗ് കോളുകൾ, ഓരോ എസ്എംഎസിനും 15 രൂപ.

പോസ്റ്റ്‌പെയ്ഡ് പാക്കേജുകൾ

2500 രൂപയുടെ പാക്കേജിൽ 20 ദിവസത്തേക്ക്: അൺലിമിറ്റഡ് ഇൻകമിംഗ് കോളുകൾ, 4 ജിബി ഡാറ്റ, 500 മിനിറ്റ് ഔട്ട്‌ഗോയിംഗ് കോളുകൾ, ഇൻകമിംഗ് എസ്എംഎസും 20 ഔട്ട്‌ഗോയിംഗ് എസ്എംഎസും സൗജന്യം.
4500 രൂപയുടെ പാക്കേജിൽ 40 ദിവസത്തേക്ക്: അൺലിമിറ്റഡ് ഇൻകമിംഗ് കോളുകൾ, 8 ജിബി ഡാറ്റ, 1000 മിനിറ്റ് ഔട്ട്‌ഗോയിംഗ് കോളുകൾ, ഇൻകമിംഗ് എസ്എംഎസും 30 ഔട്ട്‌ഗോയിംഗ് എസ്എംഎസും സൗജന്യം.
വി ഉപഭോക്താക്കളുടെ യാത്രാ ദൈർഘ്യത്തിനും ഉപയോഗത്തിനും അനുസരിച്ച് ഏറ്റവും അനുയോജ്യമായ പ്ലാൻ തിരഞ്ഞെടുക്കാവുന്നതാണ്. കുറഞ്ഞ ദിവസത്തേക്ക് യാത്ര ചെയ്യുന്നവർക്കായി 495 രൂപയ്ക്ക് 3 ദിവസത്തേക്ക് പരിമിതമായ ആനുകൂല്യങ്ങളോടെ, 749 രൂപയ്ക്ക് 1 ദിവസത്തേക്ക് അൺലിമിറ്റഡ് ആനുകൂല്യങ്ങളും വി ലഭ്യമാക്കുന്നു. പ്രധാനപ്പെട്ട എല്ലാ ഇന്റർനാഷണൽ റോമിങ് പ്ലാനുകളിലും അൺലിമിറ്റഡ് ഇൻകമിംഗ് കോളുകൾ പോലുള്ള മികച്ച ആനുകൂല്യങ്ങളുമായി അന്താരാഷ്ട്ര യാത്രക്കാർക്ക് ഏറ്റവും ആകർഷകമായ ആനുകൂല്യങ്ങൾ തങ്ങൾ നൽകുന്നുണ്ടെന്ന് വി പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!