സംഗീത സംവിധായകൻ കെ.ജെ. ജോയ് അന്തരിച്ചു

പ്രശസ്ത സംഗീത സംവിധായകൻ കെ.ജെ.ജോയ് (77) അന്തരിച്ചു. പുലർച്ചെ 2:30ന് ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം. തൃശൂർ നെല്ലിക്കുന്ന് സ്വദേശിയായ കെ.ജെ. ജോയ് 200ലേറെ ചിത്രങ്ങൾക്ക് സംഗീതമൊരുക്കി. 1975ൽ ലൗ ലെറ്റർ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. മലയാളത്തിലെ ആദ്യ ടെക്നോ മ്യുസീഷ്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട സംഗീത സംവിധായകൻ കൂടിയാണ് ഇദ്ദേഹം. ദക്ഷിണേന്ത്യൻ സിനിമയിൽ ആദ്യമായി കീബോർഡ് ഉപയോഗിച്ചതും ഇദ്ദേഹമാണ്. 12 ഹിന്ദി ചിത്രങ്ങൾക്ക് പശ്ചാത്തല സംഗീതം ഒരുക്കിയിട്ടുണ്ട്. ബുധനാഴ്ച ചെന്നൈയിലാണ് സംസ്കാരം നടത്തുക.
അര നൂറ്റാണ്ടോളം നീണ്ടു നിന്ന സംഗീയയാത്രയാണ് കെ.ജെ. ജോയിയുടേത്. പതിനെട്ടാം വയസുമുതല്‍ പ്രശസ്ത സംഗീതജ്ഞനായ എം.എ.സ് വിശ്വനാഥനൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള ജോയ് 500ലധികം സിനിമകള്‍ക്ക് സഹായിയായിരുന്നു. കെ.വി. മഹാദേവന്റെയും സംഗീത സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യന്‍ സിനിമാ സംഗീതത്തില്‍ കീബോര്‍ഡ് ആദ്യമായി അവതരിപ്പിച്ചതും ജോയ് ആയിരുന്നു. 1969 ലായിരുന്നു ഇത്. ശേഷം ദിവസത്തില്‍ 12ലധികം പാട്ടുകള്‍ക്ക് വേണ്ടി കീബോര്‍ഡ് വായിക്കുന്ന വിധത്തില്‍ തിരക്കുള്ള വ്യക്തിയായും അദ്ദേഹം മാറി. നൗഷാദ്, ലക്ഷ്മികാന്ത് പ്യാരിലാല്‍, മദന്മോഹന്‍, ബാപ്പി ലഹരി, ആര.ഡി. ബര്‍മ്മന്‍ തുടങ്ങിയ സംഗീത മാന്ത്രികര്‍ക്ക് ഒപ്പവും ജോയ് പ്രവര്‍ത്തിച്ചിട്ടുണ്ട്.
1975 ല്‍ ഇറങ്ങിയ മലയാള ചിത്രം ലൗ ലെറ്ററിലൂടെ ആണ് കെ ജെ ജോയ് സ്വതന്ത്രസംഗീത സംവിധാകനാകുന്നത്. ഏകദേശം 65ഓളം മലയാളചലച്ചിത്രങ്ങള്‍ക്ക് അദ്ദേഹം സംഗീതം നല്‍കി. നിര്‍വ്വഹിച്ച ചിത്രം. ലിസ, സര്‍പ്പം, മുത്തുച്ചിപ്പി എന്നിവയാണ് ഇതില്‍ പ്രധാനം. പന്ത്രണ്ടോളം ഹിന്ദി ചലച്ചിത്രങ്ങള്‍ക്ക് പശ്ചാത്തല സംഗീതമൊരുക്കിയിട്ടുമുണ്ട് അദ്ദേഹം.
പാശ്ചാത്യശൈലിയിൽ ജോയ് ഒരുക്കിയ മെലഡികൾ സംഗീതപ്രേമികൾ ഇന്നും നെഞ്ചേറ്റുന്നവയാണ്. അനുപല്ലവിയിലെ എൻസ്വരം പൂവിടും ഗാനമേ, ഇതാ ഒരു തീരത്തിലെ അക്കരെ ഇക്കരെ നിന്നാലെങ്ങനെ, മനുഷ്യമൃഗത്തിലെ കസ്തൂരിമാൻ മിഴി, സർപ്പത്തിലെ സ്വർണമീനിന്റെ ചേലൊത്ത കണ്ണാളേ തുടങ്ങിയവ ഒരുതലമുറയെ ഒന്നടങ്കം ആവേശത്തിലാക്കിയ ഗാനങ്ങളായിരുന്നു. 1994-ൽ പി.ജി.വിശ്വംഭരൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ദാദ ആയിരുന്നു ഈണമിട്ട അവസാനചിത്രം.