‘ഡ്രൈവിങ്‌ സ്കൂൾ കോർപ്പറേറ്റുകൾക്ക് കൈമാറരുത് ‘

Share our post

കണ്ണൂർ : ഡ്രൈവിങ്‌ ടെസ്റ്റിനുള്ള അപേക്ഷകൾ കെട്ടിക്കിടക്കുമ്പോൾ ടെസ്റ്റുകളുടെ എണ്ണം നിലവിലുള്ളതിൽനിന്ന്‌ കുറവ്‌വരുത്തരുതെന്ന് കേരള സ്റ്റേറ്റ് ഡ്രൈവിങ്‌ സ്കൂൾ വർക്കേഴ്സ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു.

കേന്ദ്രസർക്കാർ മോട്ടോർ വാഹന നിയമത്തിൽ അശാസ്ത്രീയ ഭേദഗതി വരുത്തി ഡ്രൈവിങ് സ്കൂളുകളെ തകർക്കുന്നതിലും കോർപ്പറേറ്റുകൾ രംഗം കീഴടക്കുന്നതിലും കൺവെൻഷൻ പ്രതിഷേധിച്ചു. നിലവിലുള്ള സ്ഥാപനങ്ങൾ നിലനിർത്താനാവശ്യമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

യോഗം സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി കെ.കെ. നാരായണൻ ഉദ്ഘാടനം ചെയ്തു. മോട്ടോർ കോൺഫെഡറേഷൻ ജില്ലാ കൺവീനർ കെ. ജയരാജൻ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു. ജില്ലാ വൈസ് പ്രസിഡന്റ് വി.കെ. ബാബുരാജ് സംസാരിച്ചു.

ഭാരവാഹികൾ: കെ.കെ. നാരായണൻ (പ്രസി.), പി. നന്ദനൻ, എം.കെ. നിധീഷ് (വൈസ് പ്രസി.), എൻ.കെ. പ്രജിത് (സെക്ര.), കെ.പി. ഷഫിർ, കെ. സുവിൻ (ജോ. സെക്ര.), ഷിജിൽ കോറോത്ത് (ഖജാ.).


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!