പേരാവൂർ ടൗണിൽ പൊതുസ്ഥലത്ത് മാലിന്യ നിക്ഷേപം; ആരോഗ്യ വകുപ്പ് നടപടിയെടുക്കുന്നില്ല

പേരാവൂർ: ടൗണിൽ പൊതുസ്ഥലത്ത് മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനെതിരെ ആരോഗ്യ വകുപ്പും പഞ്ചായത്തും നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം. താലൂക്കാസ്പത്രി റോഡരികിൽ കേന്ദ്ര സർക്കാരിൻ്റെ അധീനതയിലുള്ള സ്ഥലത്താണ് വ്യാപാര സ്ഥാപനങ്ങളിൽ നിന്നുൾപ്പടെയുള്ള മാലിന്യങ്ങൾ ദിവസവും കൊണ്ടിടുന്നത്.
കുന്നുകൂടിയ മാലിന്യങ്ങളിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായും പരാതിയുണ്ട്. മാലിന്യക്കൂമ്പാരത്തിൽ ഭക്ഷ്യവസ്തുക്കൾ തിരഞ്ഞ് തെരുവ് നായകൾ കൂട്ടമായെത്തുന്നതും പതിവാണ്.
ടൗണിലെ മാലിന്യ നിക്ഷേപത്തിനെതിരെ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സമീപവാസികൾ ആവശ്യപ്പെട്ടു.