പഫ്‌സ് കഴിച്ച് ഭക്ഷ്യ വിഷബാധ: കുടുംബത്തിന് അരലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

ബേക്കറിയില്‍ നിന്നും പഫ്‌സ് കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ കുടുംബത്തിന് അരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് നിര്‍ദ്ദേശിച്ച് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി.
മൂവാറ്റുപുഴ സ്വദേശിക സന്തോഷ് മാത്യുവും കുടുംബവും സമര്‍പ്പിച്ച പരാതിയിലാണ് കോടതി ഉത്തരവ്.
മൂവാറ്റുപുഴയിലെ ബേക്കറിയില്‍ നിന്നും കുടുംബം പഫ്‌സ് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ കഴിക്കുകയും തുടര്‍ന്ന് വയറു വേദനയും ചര്‍ദ്ദിയും അനുഭവപ്പെട്ട കുടുംബം, ചികിത്സ തേടുകയും ഭക്ഷ്യ സുരക്ഷാ വകുപ്പിനും ആരോഗ്യ വകുപ്പിനും പരാതി നൽകുകയുമായിരുന്നു.