വയനാട്ടിൽ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം : ഡ്രൈവർ മരിച്ചു

മാനന്തവാടി: വയനാട്ടിലെ തരുവണയിൽ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരിച്ചു. തരുവണ കരിങ്ങാരി പരേതനായ ചങ്കരപ്പാൻ ഇബ്രാഹിം-മറിയം ദമ്പതികളുടെ മകൻ സി.എച്ച്. ബഷീർ (48) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി 12 മണിയോടെ കരിങ്ങാരി സ്കൂളിന് സമീപത്ത് വെച്ചാണ് അപകടം. ഏറെ സമയം കഴിഞ്ഞാണ് അപകടവിവരം നാട്ടുകാർ അറിയുന്നത്. ബഷീറിനെ മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: റയ്ഹാനത്. മക്കൾ: മിസ് രിയ്യ, അഫീദ, ബരീദ. മരുമകൻ: ഇസ്മായിൽ.