മാലിന്യ സംസ്‌കരണത്തിലെ നിയമലംഘനം; സ്‌കൂളിന് 15000 രൂപ പിഴ

Share our post

ശുചിത്വ മാലിന്യ സംസ്‌കരണ രംഗത്തെ നിയമലംഘനങ്ങള്‍ അന്വേഷിക്കുന്ന ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കൂത്തുപറമ്പ് നിര്‍മ്മലഗിരിയിലെ റാണി ജെയ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് 15,000 രൂപ പിഴ ചുമത്തി.

ജൈവ-അജൈവ മാലിന്യങ്ങള്‍ കൂട്ടിക്കലര്‍ത്തി കത്തിച്ചതിനും ഹോസ്റ്റലിന് സമീപത്ത് മലിനജലം തുറന്ന സ്ഥലത്തേക്ക് ഒഴുക്കിവിട്ടതിനുമാണ് നഗരപാലികാ ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം പിഴ ചുമത്തിയത്.

തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ നഗരസഭയ്ക്ക് സ്‌ക്വാഡ് നിര്‍ദേശം നല്‍കി. ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡര്‍ ഇ.പി സുധീഷ്, എന്‍ഫോഴ്‌സ്മെന്റ് ഓഫീസര്‍ കെ.ആര്‍ അജയകുമാര്‍, ടീമംഗം ഷെറീകുല്‍ അന്‍സാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി. സുബിന്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!