മാനന്തവാടി-കണ്ണൂർ വിമാനത്താവളം നാലുവരിപ്പാത; സ്ഥലം വിട്ടുനൽകുന്നവരുടെ യോഗം ഞായറാഴ്ച

കേളകം: കണ്ണൂർ വിമാനത്താവളം നിർദ്ദിഷ്ട നാലുവരിപ്പാതക്ക് സ്ഥലം ഏറ്റെടുക്കുന്ന നടപടികൾ വൈകുന്ന സാഹചര്യത്തിൽ റോഡിന് ഭൂമി വിട്ടുനൽകുന്ന സ്ഥലമുടമകളുടെ യോഗം ജനുവരി 14 ഞായറാഴ്ച വൈകുന്നേരം മൂന്നിന് കേളകം ഐശ്വര്യ കല്യാണ മണ്ഡപത്തിൽ നടക്കും. ഭാവി പരിപാടികൾ ആലോചിച്ച് തീരുമാനിക്കുന്നതിനായി കേളകം, കണിച്ചാർ പഞ്ചായത്തുകളിലെ ബന്ധപ്പെട്ട സ്ഥലമുടമകൾ കൃത്യ സമയത്ത് തന്നെ യോഗത്തിൽ പങ്കെടുക്കണമെന്ന് നാലുവരിപ്പാത ആക്ഷൻ കമ്മിറ്റി കൺവീനർ ജോണി പാമ്പാടിയിൽ അറിയിച്ചു. ഫോൺ: 9447851110.