കളിയാട്ട ഉത്സവം 15 മുതൽ

മട്ടന്നൂർ: കല്ലേരിക്കര മമ്മിണിപ്പൊയിൽ മുളയ്ങ്കൽ ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവം 15, 16, 17 തീയതികളിൽ നടക്കും. 14ന് വൈകിട്ട് 4ന് കല്ലേരിക്കര സ്കൂൾ പരിസരത്ത് നിന്നും മാതൃ സമിതിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന കലവറ നിറയ്ക്കൽ ഘോഷയാത്ര മട്ടന്നൂർ നഗരത്തിൽ പ്രദക്ഷിണം നടത്തി ക്ഷേത്രത്തിൽ പ്രവേശിക്കും.
15ന് വൈകിട്ട് തെയ്യങ്ങളുടെ തോറ്റം, ഇളനീർ പൊളി, കുട്ടികളുടെ കലാപരിപാടികൾ, 16ന് രാവിലെ കണ്ണങ്ങാട്ട് ഭഗവതി, മുച്ചിലോട്ട് ഭഗവതിയുടെ ഉച്ച തോറ്റം, തെയ്യങ്ങളുടെ തോറ്റം, കല്യാണ പന്തലകം പൂകൽ, 17ന് കണ്ണങ്ങാട്ട് ഭഗവതി, വിഷ്ണു മൂർത്തി, പുലിയൂർ കാളി ഭഗവതി തെയ്യങ്ങൾ കെട്ടിയാടും. തുടർന്നു ഉച്ചയ്ക്ക് രണ്ടിന് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവരൽ നടക്കും. രാത്രിയിൽ മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി ആറാടിക്കൽ.