തലശേരി നഗരസഭയിലെ ഓട്ടോറിക്ഷകളുടെ ടി.എം.സി നമ്പർ പരിശോധന 24ന് 

Share our post

തലശ്ശേരി : നഗരസഭ പരിധിയിലെ അംഗീകരിച്ച പാർക്കിംഗ് സ്ഥലങ്ങളിൽ നിർത്തി യാത്രക്കാരെ കയറ്റാൻ നഗരസഭ അനുവദിച്ച ഓട്ടോറിക്ഷകളുടെ ടി.എം.സി നമ്പരുകളുടെ പരിശോധന ജനുവരി 24ന് നടത്തുമെന്ന് ട്രേഡ് യൂണിയൻ നേതാക്കൾ സമ്മേളനത്തിൽ അറിയിച്ചു. മോട്ടോർ വാഹന വകുപ്പിന്റെയും പോലീസിന്റെയും മേൽനോട്ടത്തിൽ അനുവദിച്ച ടി.എം.സി നമ്പറുകളുടെ അവസാനഘട്ട പരിശോധനയും സ്റ്റിക്കർ പതിപ്പിക്കലുമാണ് ജനുവരി 24ന് നടത്തുന്നത്.

വാഹനവുമായി പരിശോധനക്ക് വിധേയമാകാത്തപക്ഷം ഓട്ടോറിക്ഷകളുടെ ടി.എം.സി നമ്പറുകൾ റദ്ദാക്കുമെന്ന് തലശ്ശേരിയിലെ ഓട്ടോ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകൾ സംയുക്തമായി പറഞ്ഞു. പരിശോധനയിൽ ഹാജരായി സ്റ്റിക്കറുകൾ വാങ്ങാൻ അവസരം പ്രയോജനപ്പെടുത്തണം. 2700 ടി.എം.സി നമ്പറുകളാണ് നഗരത്തിൽ വിതരണം ചെയ്തത്. മേഖലയിൽ ചില സംഘർഷങ്ങളും വാഗ്വാദങ്ങളും നടന്നത് കൊണ്ടാണ് സംയുക്ത ഓട്ടോ തൊഴിലാളികൾ ഇത്തരമൊരു നീക്കത്തിന് തയ്യാറായതെന്നും സി.ഐ.ടിയു, ഐ.എൻ.ടി.യു.സി, എസ്.ടി.യു, ബി.എം.എസ് യൂണിയനുകൾ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!