‘ടൈം ടു ട്രാവല്‍’: ആഭ്യന്തര യാത്രക്കാര്‍ക്ക് വമ്പൻ ഓഫറുകള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്

കൊച്ചി : പുതുവര്‍ഷത്തില്‍ ആഭ്യന്തര യാത്രക്കാര്‍ക്ക് കിടിലൻ ഓഫറുകള്‍ പ്രഖ്യാപിച്ച് ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ലൈനായ എയര്‍ ഇന്ത്യ എക്സ്പ്രസ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ബഡ്ജറ്റില്‍ ഒതുങ്ങുന്ന നിരക്കില്‍ യാത്ര ചെയ്യാനുള്ള അവസരമാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് ഒരുക്കുന്നത്. ഇതിനായി ‘ടൈം ടു ട്രാവല്‍’ എന്ന പേരിലുള്ള പുതിയ ഓഫറാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു വര്‍ഷം നീളുന്ന ഈ ഓഫറില്‍ വെറും 1799 രൂപയ്ക്ക് രാജ്യത്തിന്റെ പല ഭാഗങ്ങളിലേക്കും യാത്ര ചെയ്യാൻ കഴിയുന്നതാണ്. ഓഫര്‍ പ്രകാരം, 2024 ജനുവരി 11 മുതല്‍ 2025 ജനുവരി 11 വരെ യാത്ര ചെയ്യാനുള്ള അവസരമാണ് ലഭിക്കുന്നത്.
ബെംഗളൂരു-കൊച്ചി, ബെംഗളൂരു-ചെന്നൈ, ഡല്‍ഹി-ജയ്പൂര്‍, ഡല്‍ഹി-ഗ്വാളിയോര്‍, കൊല്‍ക്കത്ത-ബാഗ്‌ഡോഗ്ര എന്നീ റൂട്ടുകളിലാണ് 1799 രൂപയ്ക്ക് യാത്ര ചെയ്യാൻ കഴിയുക. എയര്‍ലൈനിന്റെ ആപ്പിലൂടെയും ഔദ്യോഗിക വെബ്സൈറ്റിലൂടെയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാൻ സാധിക്കും. ടൈം ടു ട്രാവല്‍ ഓഫറിന് പുറമേ, ലോയല്‍ കസ്റ്റമേഴ്സ്, വിദ്യാര്‍ത്ഥികള്‍, മുതിര്‍ന്ന പൗരന്മാര്‍, എസ്.എം.ഇ.കള്‍, സായുധ സേനയിലെ അംഗങ്ങള്‍ എന്നിവര്‍ക്കും പ്രത്യേക നിരക്ക് ഇളവുകള്‍ ലഭിക്കും. രാജ്യത്തെ 31 ആഭ്യന്തര വിമാനത്താവളങ്ങളെയും, 14 അന്താരാഷ്ട്ര വിമാനത്താവളങ്ങളെയും ബന്ധിപ്പിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസ് നടത്തുന്നുണ്ട്. 63 വിമാനങ്ങളുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ്, പ്രതിദിനം 365-ലധികം സര്‍വീസുകളാണ് കൈകാര്യം ചെയ്യുന്നത്.