ധീരജവാൻ നായക് അനിൽകുമാർ അനുസ്മരണം

പേരാവൂർ: അഖില ഭാരതീയ പൂർവ സൈനിക സേവാ പരിഷത്തും മുരിങ്ങോടി വിവേകാനന്ദ സാംസ്‌കാരികവേദിയും ധീരജവാൻ നായക് അനിൽകുമാർ അനുസ്മരണം നടത്തി. കേണൽ നവീൻ.ഡി. ബൻജിത്ത് ഉദ്ഘാടനം ചെയ്തു.
സേവ പരിഷത്ത് ജില്ലാ മുഖ്യ രക്ഷാധികാരി റിട്ട. ലെഫ്. കേണൽ കെ .രാമദാസൻ അധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ ചീയഞ്ചേരി,സംസ്ഥാന വൈസ് പ്രസിഡന്റ് പി .ആർ .രാജൻ, ദേശീയ സെക്രട്ടറി മുരളീധര ഗോപാൽ, സുബേദാർ വിനോദ് എളയവൂർ, എം .വി .രാജൻ , അഖിൽ കരുൺ, സൈന്യ മാതൃ ശക്തി റിട്ട.കേണൽ സാവിത്രിയമ്മ കേശവൻ എന്നിവർ സംസാരിച്ചു.പുഷ്പാർച്ചനയും ഫോട്ടോ അനാച്ഛാദനവും വിമുക്ത ഭടന്മാരെ ആദരിക്കലും സൗജന്യ നേത്ര പരിശോധന ക്യാമ്പും നടത്തി.