കുനിത്തലയിൽ നന്ത്യത്ത് അശോകൻ അനുസ്മരണം

പേരാവൂർ: നന്ത്യത്ത് അശോകന്റെ നാലാം ചരമവാർഷികം കുനിത്തല ശ്രീനാരായണ കലാവേദിയുടെ ആഭിമുഖ്യത്തിൽ സ്മൃതിമൊഴി’ 24 എന്ന പേരിൽ ആചരിച്ചു. ശ്രീനാരായണഗുരു മഠത്തിൽ വാർഡ് മെമ്പർ സി.യമുന ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ കലാവേദി പ്രസിഡന്റ് കളത്തിൽ പുരുഷോത്തമൻഅധ്യക്ഷത വഹിച്ചു.
രക്ഷാധികാരി സുരേഷ് നന്ത്യത്ത് അശോകൻ അനുസ്മരണം നടത്തി. മഠം പ്രസിഡന്റ് പി .പുരുഷോത്തമൻ, കലാവേദി സെക്രട്ടറി സുജിത്ത് മങ്ങാടൻ, സി .ജയചന്ദ്രബോസ്, രവീന്ദ്രൻ വാച്ചാലി, കെ.എ.ചന്ദ്രമതി, സി .മുരളീധരൻ, കെ. രാജൻ, മധു നന്ത്യത്ത് എന്നിവർ സംസാരിച്ചു. കലാവേദി അംഗം ആവണി വിജയൻ വരച്ച സ്മരണിക അശോകന്റെ കുടുംബത്തിന് കൈമാറി.