വായന്നൂർ ജി.എ.ൽ.പി.സ്‌കൂളിൽ പോസ്റ്റർ രചനയും പ്രദർശനവും

വായന്നൂർ : ഗവ: എൽ.പി.സ്‌കൂളിൽ ഇംഗ്ലീഷ് പോസ്റ്റർ രചനയും പ്രദർശനവും നടത്തി. സ്‌കൂളിൽ നടക്കുന്ന ആൽഫബെറ്റ് എന്ന പ്രത്യേക ഇംഗ്ലീഷ് പഠന പരിപാടിയുടെ ഭാഗമായാണ് ലഹരി വിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കിയത്. സ്‌കൂളിലെ മുഴുവൻ കുട്ടികളും പോസ്റ്റർ തയ്യാറാക്കി. പ്രഥമാധ്യാപകൻ ടി.എം.രാമചന്ദ്രൻ , കെ.പി.ശ്രീലേഖ , പി.കെ.ഷീബ, ടി. ദിപിൻ എന്നിവർ നേതൃത്വം നൽകി.