കോഴിക്കോട്ട് വാഹനാപകടം; യുവാവ് മരിച്ചു

കോഴിക്കോട്: ചെറുവണ്ണൂരില്‍ ബൈക്ക് ട്രക്കിനടിയില്‍പ്പെട്ട് യുവാവ് മരിച്ചു. വെസ്റ്റ്ഹില്‍ സ്വദേശി റഊഫ് ആണ് മരിച്ചത്.
ഇന്ന് രാവിലെ 6:45നാണ് അപകടമുണ്ടായത്. സ്കൂള്‍ വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ റഊഫ് ഓടിച്ച ബൈക്ക് മുന്നില്‍ പോയ ട്രക്കിനടിയില്‍ പെടുകയായിരുന്നു.
മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.