പേരാവൂർ താലൂക്ക് ആസ്പത്രിയിൽ ഡോക്ടർമാരുടെ ഒഴിവുകൾ ഉടൻ നികത്തണം; ബി.ജെ.പി

പേരാവൂർ; താലൂക്ക് ആസ്പത്രിയിൽ ഡോക്ടർമാരുടെ ഒഴിവുകൾ ഉടൻ നികത്തണമെന്ന് ബി.ജെ.പി പേരാവൂർ മണ്ഡലം നേതൃ യോഗം ബന്ധപ്പെട്ടവരോടാ വശ്യപ്പെട്ടു. മലയോര ഗ്രാമങ്ങളിലെ ആദിവാസികളടക്കം ആയിരക്കണക്കിനാളുകൾ ചികിത്സ തേടിയെത്തുന്ന ആസ്പത്രിയിൽ നിലവിൽ പകുതിയിലേറെ ഡോക്ടർമാരുടെ ഒഴിവുകളാണുള്ളത്.ഈ സാഹചര്യം രോഗികൾക്ക് ഏറെ ദുരിതമാണുണ്ടാക്കുന്നതെന്നും പുതിയ കെട്ടിട നിർമ്മാണം ഉടൻ ആരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലാ ജന.സെക്രട്ടറി ബിജു ഏളക്കുഴി ഉദ്ഘാടനം ചെയ്തു.പേരാവൂർ മണ്ഡലം പ്രസിഡന്റ് പി.ജി.സന്തോഷ് അധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മറ്റിയംഗം വി.വി. ചന്ദ്രൻ , മണ്ഡലം ജന. സെക്രട്ടറി സി. ആ ദർശ് ജില്ലാ കമ്മറ്റിയംഗം സി.ബാബു , യുവമോർച്ച ജില്ലാ പ്രസിഡന്റ് അരുൺ ഭരത് , കർഷക മോർച്ച ജില്ലാ പ്രസി ഡന്റ് ശ്രീകുമാർ കൂടത്തിൽ , ബി. ജെ.പി ജില്ലാ കമ്മറ്റിയംഗം ജ്യോതി പ്രകാശ് . എൻ. വി ഗിരിഷ് എന്നിവർ സംസാരിച്ചു.