ആരോഗ്യ വകുപ്പില്‍ പ്ലംബര്‍ കം ഓപ്പറേറ്റർ പ്രായോഗിക പരീക്ഷ

കണ്ണൂർ : ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ പ്ലംബര്‍ കം ഓപ്പറേറ്റര്‍ (087/2021) തസ്തികയുടെ തിരഞ്ഞെടുപ്പിനായി 2023 ജൂലൈ ആറിന് പി.എസ്.സി പ്രസിദ്ധീകരിച്ച ചുരുക്ക പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കുള്ള തൊഴില്‍ പ്രാവീണ്യം തെളിയിക്കുന്നതിനുള്ള പ്രായോഗിക പരീക്ഷ ജനുവരി 19, 22, 23 തീയതികളില്‍ മലപ്പുറം ജില്ലയിലെ അരീക്കോട് ഗവ.ഐ.ടി.ഐയില്‍ നടത്തും. ഉദ്യോഗാര്‍ഥികള്‍ക്ക് ഒ.ടി.ആര് പ്രൊഫൈലിലും എസ്.എം.എസ് മുഖേനയും അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉദ്യേഗാര്‍ഥികള്‍ ഹാള്‍ ടിക്കറ്റ്, അസ്സല് ഐ.ഡി എന്നിവ സഹിതം ഹാജരാകണം.