കുസാറ്റ് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപവീതം നല്‍കും

തിരുവനന്തപുരം: കൊച്ചിൻ യൂണിവേഴ്സിറ്റി ക്യാംപസിൽ കഴിഞ്ഞ വർഷം നവംബർ 25-ന് ടെക് ഫെസ്റ്റിനിടെ ഉണ്ടായ അപകടത്തിൽ മരണമടഞ്ഞ നാല് പേരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയൽ നിന്ന് അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
കുസാറ്റിലെ സ്കൂൾ ഓഫ് എൻജിനീയറിങ്ങ് സംഘടിപ്പിച്ച ‘ധിഷ്‌ണ 2023’ ടെക് ഫെസ്റ്റിന്റെ സമാപനത്തോടനുബന്ധിച്ച് ഓപൺ എയർ ഓഡിറ്റോറിയത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ടാണ് നാലുപേർ മരിച്ചത്.
നികിത ഗാന്ധിയുടെ സംഗീതനിശ തുടങ്ങുന്നതിന് മുമ്പായിരുന്നു തിക്കും തിരക്കുമുണ്ടായത്. അപകടത്തിൻ്റെ പശ്ചാത്തലത്തിൽ പരിപാടിയുടെ സംഘാടകസമിതി ചെയർമാൻ കൂടിയായിരുന്ന ഡോ. ദീപക് കുമാർ സാഹുവിനെ പ്രിൻസിപ്പൽ സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു.