ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരള; കോളേജ് വിദ്യാർഥികൾക്കായി ക്വിസ് മത്സരം

കണ്ണൂർ : ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരളയുടെ ഭാഗമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടലിന്റെ ആഭിമുഖ്യത്തിൽ കോളേജ് വിദ്യാർഥികൾക്ക് ‘ജീവപരിണാമം’ എന്ന വിഷയത്തിൽ സംസ്ഥാന തല ക്വിസ് സംഘടിപ്പിക്കുന്നു.
പ്രിലിമിനറി തലം, ജില്ലാ തലം, സംസ്ഥാന തലം എന്നിങ്ങനെ മൂന്ന് ഘട്ടമായാണ് ക്വിസ് നടക്കുക. ആർട്‌സ്, സയൻസ്, പ്രൊഫഷണൽ, ബി.എഡ് കോളേജുകളിലെയും പോളിടെക്‌നിക്കുകളിലെയും വിദ്യാർഥികൾക്ക് ക്വിസിൽ പങ്കെടുക്കാം.
quiz.luca.co.in എന്ന ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാം. ഫെബ്രുവരി 12ന് ഡാർവിൻ ദിനത്തിൽ തിരുവനന്തപുരം തോന്നയ്‌ക്കൽ ബയോ 360 ലൈഫ് സയൻസസ് പാർക്കിലെ ജി.എസ്.എഫ്.കെ വേദിയിലാണ് സംസ്ഥാന തല മത്സരം നടക്കുക.
ഒന്നാം സ്ഥാനം നേടുന്ന ടീമിന് ജിഎസ്എഫ്‌കെ ലൂക്ക മെഡലും 10,000 രൂപ, രണ്ടാം സമ്മാനം 5,000 രൂപ, മൂന്നാം സമ്മാനം 3,000 രൂപ ക്യാഷ് അവാർഡും ലഭിക്കും. ഫോൺ: 9645703145.