കോളയാട് പഞ്ചായത്ത് വികസന സെമിനാർ

കോളയാട് : പഞ്ചായത്ത് വികസന സെമിനാർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.റിജി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം വി.ഗീത, ബ്ലോക്ക് പഞ്ചായത്തംഗം റീന നാരായണൻ, പഞ്ചായത്ത് സെക്രട്ടറി പ്രീത ചെറുവളത്ത്,ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.പി.സുരേഷ് കുമാർ,സ്ഥിരം സമിതി അധ്യക്ഷന്മാരായ ശ്രീജ പ്രദീപൻ, ജയരാജൻ, പഞ്ചായത്തംഗം കെ.വി.ജോസഫ് എന്നിവർ പ്രസംഗിച്ചു.