പേരാവൂർ റസിഡൻസ് അസോസിയേഷൻ പുതുവത്സരാഘോഷം

പേരാവൂർ: പേരാവൂർ റസിഡൻസ് അസോസിയേഷൻ പുതുവത്സരാഘോഷവും അംഗങ്ങൾക്കുള്ള കേക്ക് വിതരണവും നടത്തി.മുതിർന്ന അംഗം സി.മായിന് കേക്ക് നല്കി പഞ്ചായത്തംഗം എം.ഷൈലജ ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ സെക്രട്ടറി യു.വി.റഹീം അധ്യക്ഷത വഹിച്ചു.എസ്.ബഷീർ,കെ.ശ്രീനിവാസൻ,അരിപ്പയിൽ മജീദ്, സി.എച്ച്.ഉസ്മാൻ,ശശീന്ദ്രൻ പാലോറാൻ തുടങ്ങിയവർ സംസാരിച്ചു.